തമിഴ്നാട്ടിൽ വിജയ് സുനാമി; സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നിൽ, ഡിഎംകെ കോട്ടകളിൽ ടിവികെ തരം​ഗം

ചെന്നൈ: വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ തമിഴ്നാട്ടിൽ ടിവികെ മുന്നിലാണ്.ഇവിഎം എണ്ണിത്തുടങ്ങിയപ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കൊളത്തൂരിൽ പിന്നിലാണ്. അദ്ദേഹത്തിന്റെ മകൻ ഉദയനിധി സ്റ്റാലിനും പിന്നിലാണ്. 700 വോട്ടിനാണ് സ്റ്റാലിൻ പിന്നിലായിരിക്കുന്നത്. ഡിഎംകെ കോട്ടയായ ചെന്നൈ ജില്ലയിൽ ടിവികെ തരംഗമാണുള്ളത്. തിരുച്ചി ഈസ്റ്റിൽ വിജയ്‌ക്കാണ് നിലവിൽ ലീഡ്. 1600 വോട്ടിന്റെ ലീഡാണ് വിജയ്‌ക്ക് ഉള്ളത്

തെരെഞ്ഞെടുപ്പ് നിരീക്ഷകരെ ഞെട്ടിക്കുന്ന മുന്നേറ്റമാണ് തമിഴ്നാട്ടിൽ ടിവികെ നടത്തുന്നത്. 96 സീറ്റുകളിൽ ടിവികെയും 52 സീറ്റുകളിൽ എഐഎഡിഎംകെയുമാണ്, ഡിഎംകെയുടെ ലീഡ് അമ്പതിൽ താഴെ സീറ്റുകളിലാണ് . വിജയ് മത്സരിച്ച രണ്ട് സീറ്റിലും മുന്നിൽ തുടരുകയാണ്.
ഡിഎംകെ നേരിടുന്നത് വൻ തിരിച്ചടിയാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നേരിടുന്നത്. ലീഡ് നിലയിൽ ഡിഎംകെ മൂന്നാം സ്ഥാനത്താണ് .

Leave a Reply

Your email address will not be published. Required fields are marked *