വീണ്ടും  താമര വിരിഞ്ഞു ; നേമത്തും ചാത്തന്നൂരിലും കഴക്കൂട്ടത്തും അട്ടിമറി വിജയം

നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ വിജയിച്ച് ബിജെപി. കേരളത്തിൽ ആദ്യമായാണ് ബിജെപി മൂന്ന് സീറ്റുകളിൽ ജയിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖറിനും ചാത്തന്നൂരിൽ ബി ബി ഗോപകുമാറിനും പിന്നാലെ കഴക്കൂട്ടത്തും ബിജെപി ജയിച്ചു. 126 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി മുരളീധരൻ വിജയിച്ചത്

നേമം മണ്ഡലത്തിൽ 3800 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ജയിച്ചത്. 2016ൽ നിയമസഭയിലേക്ക് ബിജെപിയുടെ ഒ രാജഗോപാൽ അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. പിന്നീട് 2021ൽ എൽഡിഎഫിന്റെ വി ശിവൻകുട്ടി ബിജെപിയെ പരാജയപ്പെടുത്തി നേമത്ത് ജയിച്ചിരുന്നു.

ചാത്തന്നൂരിൽ അട്ടിമറി ജയമാണ് ബിജെപി നേടിയത്. 4,002 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിന്റെ ആർ രാജേന്ദ്രനെ ബിജെപിയുടെ ബി ബി ഗോപകുമാർ പരാജയപ്പെടുത്തിയത്. ആകെ 46,567 വോട്ടാണ് ഗോപകുമാർ നേടിയിരിക്കുന്നത്.

ബിജെപി 14 സീറ്റ് വരെ നേടുമെന്നായിരുന്നു ചില എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നത്. എന്നാൽ, രണ്ട് സീറ്റുകളിൽ വിജയം ഉറപ്പെന്നായിരുന്നു വോട്ടെടുപ്പിന് ശേഷം ബിജെപിയുടെ വിലയിരുത്തൽ. എന്നാൽ, പാർട്ടിയെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് മൂന്ന് സീറ്റുകളിൽ വിജയം നേടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *