അഹങ്കാരത്തിന് തിരിച്ചടി’; വീണാ ജോ‌ർജ് തോറ്റു, ആറന്മുളയിൽ അബിൻ വർക്കിക്ക് 1801 വോട്ടിന്റെ ഭൂരിപക്ഷം

പത്തനംതിട്ട: ആറന്മുളയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും ആരോഗ്യമന്ത്രിയുമായ വീണാ ജോർജിനെ പരാജയപ്പെടുത്തി യുഡിഎഫിന്റെ അബിൻ വർക്കി വിജയിച്ചു. 18,011 വോട്ടാണ് അബിൻ വർക്കിയുടെ ഭൂരിപക്ഷം.

കേരളത്തിലെ ജനങ്ങൾ സുനാമി കണക്കെ ആഞ്ഞടിച്ച് യുഡിഎഫിനെ ജയിപ്പിച്ചു. ഇത് കേരളത്തിന്റെ പൊതു ജനവികാരമാണ്. അഹങ്കാരത്തിനും നുണ പറയുന്നവരോടും കേരളവും പത്തനംതിട്ടയും. പൊറുക്കില്ലെന്ന സൂചനയാണിത്. ജനങ്ങൾ നൽകിയ ഈ ഉത്തരവാദിത്തതെ നന്ദിയോടെ സ്വീകരിക്കുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുൾപ്പെടെ യുഡിഎഫിന് വോട്ട് ചെയ്‌തു. ഈ ചരിത്രവിജയം നേടാൻ സഹായിച്ച വോട്ടർമാർക്ക് ഒരായിരം നന്ദി. നിങ്ങൾ നൽകിയ ഉത്തരവാദിത്തം കണ്ണിലെ കൃഷ്‌ണമണി പോലെ കാത്തുസൂക്ഷിക്കും’ -അബിൻ വർക്കി പറഞ്ഞു

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് തൃക്കരിപ്പൂർ മണ്ഡലത്തിൽ വിജയം. സിപിഎം സ്ഥാനാർത്ഥി വിപിപി മുസ്‌തഫയെ 394 വോട്ടിനാണ് സന്ദീപ് തോൽപിച്ചത്. തൃക്കരിപ്പൂർ മണ്ഡലം രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് യുഡിഎഫ് സ്ഥാനാർത്ഥി ഇവിടെ വിജയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *