ടിസിഎസ് ലൈംഗികാരോപണക്കേസ്; എച്ച് ആര്‍ മാനേജര്‍ നിദ ഖാന്‍ പിടിയില്‍

ടിസിഎസ് നാസിക് യൂണിറ്റുമായി ബന്ധപ്പെട്ട കേസില്‍ സസ്പെന്‍ഷനിലായിരുന്ന എച്ച്.ആര്‍. മാനേജര്‍ നിദ ഖാന്‍ അറസ്റ്റിലായി. 25 ദിവസത്തോളമായി ഒളിവില്‍ കഴിയുകയായിരുന്ന നിദ ഖാനെ ഛത്രപതി സാംബാജി നഗറില്‍ നിന്നാണ് പിടികൂടിയത്. ലൈംഗിക പീഡനം, നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

നാസികിലെ ബിപിഒ യൂണിറ്റിലെ ജീവനക്കാരാണ് ചില മേലുദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. മതം മാറണമെന്നാവശ്യപ്പെട്ട് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായാണ് ജീവനക്കാര്‍ ആരോപിച്ചത്. തുടര്‍ന്ന് പല ഗ്രൂപ്പുകളായി തിരിഞ്ഞാണ് നാസിക് പൊലീസ് അന്വേഷണം നടത്തിയിരുന്നത്.

ലൈംഗികാരോപണം വന്ന പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കമുള്‍പ്പെടെ നിദ ഖാന്റെ നേതൃത്വത്തില്‍ നടത്തിയെന്നാണ് പൊലീസ് പറയുന്നത്. അതോടൊപ്പം തന്നെ ഇരകളായവരെ മതം മാറ്റാനും പരാതി നല്‍കുന്നതില്‍ നിന്നും പിന്‍വലിക്കാനുമുള്‍പ്പെടെ നീക്കങ്ങള്‍ നടത്തിയതും നിദയുടെ നേതൃത്വത്തിലായിരുന്നു.

ആരോപണങ്ങള്‍ വന്നതിനു പിന്നാലെ നാസിക് കോടതിയില്‍ നിദാ ഖാന്‍  മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. നിദയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ സംഭവവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും തെളിവുകളും പുറത്തുവരികയുള്ളൂവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചതോടെയൊണ് നിദയുടെ ജാമ്യാേപക്ഷ തളളിയത്.

നാസിക് പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് എസ്ഐടി സംഘം കേസ് അന്വേഷിക്കുന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിെയ റിമാൻഡ് ചെയ്തു. തുടന്നുള്ള ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി ഇവരെ നാസിക്കിലേക്ക് കൊണ്ടുപോയി. 2021 ഡിസംബറിലാണ് നിദാ ഖാൻ ടിസിഎസില്‍ ചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *