തിരുവനന്തപുരം :ഡല്‍ഹി ആസ്ഥാനമായി രൂപീകരിച്ച ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്‌കാരത്തിനുളള അന്തിമ പട്ടികയില്‍ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ ബെന്യാമിനും ഇടം നേടിയിട്ടുണ്ട്. 22 സംസ്ഥാനങ്ങളില്‍ നിന്നു ലഭിച്ച കൃതികളില്‍ നിന്നാണ് 10 കൃതികള്‍ അന്തിമപരിഗണനയില്‍ കണ്ടെത്തിയത്. ബെന്യാമിന്റെ ‘മുല്ലപ്പൂ നിറമുള്ള പകലുകള്‍’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ‘ജാസ്മിന്‍ ഡേയ്‌സ്’ ആണ് അവാര്‍ഡിനായി പരിഗണിക്കുന്ന പട്ടികയില്‍ ഇടം പിടിച്ചത്. അമേരിക്കയില്‍ അദ്ധ്യാപികയായ ഷഹനാസ് ഹബീബാണ് ബെന്യാമിന്റെ നോവല്‍ പരിഭാഷപ്പെടുത്തിയത്. തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകനും ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്നതില്‍ മുഖ്യപങ്ക് മണ്ണുമാന്തികള്‍ക്കുണ്ടെന്ന് കരുതുന്നവര്‍ ഏറെയാണ്. മണ്ണുമാന്തികളുടെ തലതൊട്ടപ്പനാണ് ജെ.സി.ബി. ഈ കമ്പനിയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ ഭാഗമായ ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കാല്‍ക്കോടിയാണ് അവാര്‍ഡ് തുകയായി നിശ്ചയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *