കാസർകോട്: പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് മനോവിഷമത്തിൽ യുവതി ജീവനൊടുക്കി. കുമ്പള സ്വദേശി ബി. ജയാനന്ദന്‍റെ മകൾ പ്രഫുല്ലയെയാണ് ഞായറാഴ്ച വൈകുന്നേരം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടുകാർ വിവാഹ ചടങ്ങിന് പോയ സമയത്താണ് പ്രഫുല്ല ജീവനൊടുക്കിയത്. വീട്ടിൽ നിന്ന് ഫോണും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
തമിഴ്നാട് സ്വദേശിയായ മണിയുമായി നാലു മാസം മുമ്പാണ് പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ ഒരുമാസം മുമ്പ് മണി ബൈക്ക് അപകടത്തിൽ മരിക്കുകയായിരുന്നു. മണിയുടെ മരണത്തെ തുടർന്ന് പ്രഫുല്ല കടുത്ത മനോവിഷമത്തിലായിരുന്നു.

