മന്ത്രിമാരും വകുപ്പുകളും ഇന്നറിയാം; ഘടക കക്ഷികളുമായി നിർണായക ചർച്ച

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ മിന്നും വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലായി. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ വി.ഡി. സതീശനെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. മേയ് 18-ന് അദ്ദേഹം കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യു.ഡി.എഫ് അധികാരം തിരിച്ചുപിടിച്ചത്.

മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കാൻ വിഡി സതീശനും പാർട്ടി കൺവീനർ അടൂർ പ്രകാശും ഇന്ന് ഘടകകക്ഷികളുമായി ചർച്ച നടത്തും. 21 അംഗങ്ങളുള്ള പൂർണ മന്ത്രിസഭ തന്നെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് യുഡിഎഫ് നേതൃയോഗത്തിൽ തീരുമാനമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *