രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി സ്ഥാനത്തേക്ക്?​ വിശ്വസ്തർക്ക് വേണ്ടിയും സമ്മർദ്ദം

വി.ഡി സതീശൻ നയിക്കുന്ന മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകുമെന്ന് സൂചന. ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം. സതീശൻ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണ് സാദ്ധ്യത.

വിശ്വസ്തരായ നാല് എംഎൽഎമാരെയും കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവും രമേശ് ചെന്നിത്തല ഉന്നയിച്ചു. ഐ.സി ബാലകൃഷ്ണൻ,​ അൻവർ സാദത്ത്,​ ജ്യോതികുമാർ ചാമക്കാല,​ടി.ജെ വിനോദ് എന്നിവർക്ക് വേണ്ടിയാണ് ചെന്നിത്തല സമ്മർദ്ദം ചെലുത്തിയത്.

‘വി ഡി സതീശൻ സത്യപ്രതിജ്ഞ ചടങ്ങിലേയ്ക്ക് ക്ഷണിച്ചു; ബിജെപിയിലെ മൂന്ന് നിയുക്ത എംഎൽഎമാരും പങ്കെടുക്കും’

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേമത്തെ നിയുക്ത എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. തിരഞ്ഞെടുപ്പിൽ വിജയിച്ച മറ്റ് രണ്ട് ബിജെപി നിയുക്ത എംഎൽഎമാരും ചടങ്ങിൽ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *