സിന്‍സിനാട്ടി: യുഎസിലെ ഒഹായോ സിന്‍സിനാട്ടിയില്‍ ബാങ്കിലുണ്ടായ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. അക്രമിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. വെടിവയ്പില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. ഇവരുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.

വ്യാഴാഴ്ച പുലര്‍ച്ചെ ഫിഫ്ത്ത് തേര്‍ഡ് ബാങ്ക് കെട്ടിടത്തില്‍ എത്തിയ അക്രമി തുരുതുരെ നിറയൊഴിക്കുകയായിരുന്നെന്ന് പൊലീസ് മേധാവി എലിയട്ട് ഐസക് പറഞ്ഞു. ബാങ്കിന്റെ ലോബിയില്‍ കയറിയും ഇയാള്‍ വെടിയുതിര്‍ത്തു. അക്രമി ജീവനൊടുക്കിയതാണോ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു കൊല്ലപ്പെട്ടതാണോ എന്നും വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *