200 മെഗാപിക്സൽ ക്യാമറ, 7,000mAh ബാറ്ററി, ഒപ്പോ റെനോ എത്തി; ഇന്ത്യയിലെ വില അറിയാം

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഒപ്പൊ തങ്ങളുടെ ഏറ്റവും ഫ്ലാഗ്ഷിപ്പ് മോഡൽ അവതരിപ്പിച്ചു. ഒപ്പൊ റെനോ 16 സീരീസിലെ റെനോ 16 പ്രൊ, റെനോ എന്നിങ്ങിനെ രണ്ട് ഫോണുകളാണ് വിപണയിൽ എത്തിച്ചിരിക്കുന്നത്. നിലവിൽ ചൈനീസ് മാർക്കറ്റിൽ മാത്രമാണ് റെനോ 16 അവതരിപ്പിച്ചിട്ടുള്ളത്. ഉടൻ തന്നെ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് ആഗോള വിപണിയിലേക്ക് റെനോ 16 സീരീസ് ഫോണുകൾ ഒപ്പൊ എത്തിക്കുന്നതാണ്. ഇരു ഫോണുകൾക്ക് പുറമെ ഒപ്പൊ പാഡ് 6 ടാബ്ലെറ്റും ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കൾ അവതരിപ്പിച്ചിട്ടുണ്ട്.

ഒപ്പോ റനോ 16 സീരീസ് ഫോണുകളുടെ വില

16ജിബി റാം 200 എംപി വരുന്ന ട്രിപ്പിൾ ക്യാമറ സിസ്റ്റം, 7,000mAh ബാറ്ററി എന്നിങ്ങിനെ മികച്ച ഫീച്ചറുകളുമായിട്ടാണ് ഫോണുകൾ വിപണയിലേക്കെത്തിയിരിക്കുന്നത്. നിലവിൽ ചൈനീസ് വിപണയിലേക്ക് മാത്രം അവതരിപ്പിച്ചിരിക്കുന്ന ഫോണിൻ്റെ വില 50,000 മുതൽ 70,000 രൂപ വരും. 12ജിബി റാമും 256ജിബി ഇൻ്റേണൽ സ്റ്റോറേജുമുള്ള ഒപ്പൊ റെനോ 16ൻ്റെ ബേസ് വേരിയൻ്റിന് ചൈനയിലെ 3,499 യുവാനാണ് വില, ഇന്ത്യയിലെ ഇത് ഏകദേശം 49,000 രൂപയോളം വരും. റെനോ 16ൻ്റെ ടോപ് വേരിയൻ്റായ 16ജിബി റാമും 1ടിബി ഇൻ്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 4,899 യുവാനാണ് വില. ഇന്ത്യയിൽ ഏകദേശം 69,000 രൂപ വരും. ഇവയ്ക്ക് പുറമെ 16 ജിബി റാം + 256ജിബി, 12ജിബി റാം + 512ജിബി, 16 ജിബി റാം + 512ജിബി എന്നിങ്ങനെ മറ്റ് മൂന്ന് വേരിയൻ്റുകളിലും റെനോ 16 ലഭിക്കുന്നതാണ്.

അതേസമയം റെനോ 16 പ്രൊ ഫോണിന് 63,000 മുതൽ 75,000 രൂപ വരെയാകും വില. സ്റ്റോറേജ് വേരിയൻ്റുകൾ രണ്ട് ഫോണുകൾക്കും ഒന്ന് തന്നെയാണ്. മെയ് 29-ാം തീയതി മുതലാണ് ഫോണുകളുടെ വിൽപന ചൈനയിൽ ആരംഭിക്കുന്നത്. രണ്ട് ഫോണുകളും മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് വിപണിയിലേക്കെത്തുന്നത്. റെനോ 16 ഗ്യാലക്സി പർപ്പിൾ, ഹാർട്ട്ബീറ്റ്, മൂൺലൈറ്റ് ഈസ് ഡാർക്ക് എന്നിങ്ങിനെ മൂന്ന് നിറങ്ങളിലാണ് വിപണിയിലേക്കെത്തുന്നത്. റെനോ 16 പ്രൊ ഗ്യാലക്സി പർപ്പിളിന് പകരം ഡ്രീം വൈറ്റ് നിറത്തിലും വിൽപനയ്ക്കെത്തും.

ഒപ്പൊ റെനോ 16 സീരീസ് ഫോണുകളുടെ ഫീച്ചറുകൾ

ആൻഡ്രോയ്ഡ് 16നെ അടിസ്ഥാനപ്പെടുത്തി കളർ ഒഎസ് 16ൽ ആണ് റെനോ 16 പ്രൊയും റെനോ 16നും പ്രവർത്തിക്കുക. പ്രൊ മോഡലിന് 6.78 ഇഞ്ചാണ് ഡിസ്പ്ലെ വലുപ്പം. അമോൾഡ് ഡിസ്പ്ലെ, 120 ഹെർട്സ് റിഫ്രെഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാമ്പ്ലിങ് റേറ്റ്, 1800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് 450 പിപിഐ പിക്സെൽ ഡെൻസിറ്റി, 1,07 ബില്യൺ കളേഴ്സ് 100 ശതമാനം ഡിസിഐ-പി3 കളർ ഗാമട്ട് എന്നിങ്ങിനെയാണ് റെനോ 16 പ്രൊയുടെ ഡിസ്പ്ലെയുടെ ഫീച്ചറുകൾ. അതേസമയം റെനോ 16ന് 6.32 ഇഞ്ചാണ് സ്ക്രീൻ വലുപ്പം. 460 പിപിഐ ഡെൻസിറ്റിയാണ് പ്രൊ മോഡലുമായി ഡിസ്പ്ലെയിൽ വ്യത്യാസമുള്ളത്.

ഒക്ടാ കോർ മീഡിയടെക് ഡിമെൻസിറ്റി 9500sല ചിപ്പ്സെറ്റാണ് ഒപ്പൊ റെനോ 16 പ്രൊയ്ക്കുള്ളത്. റെനോ 16ന് ഒക്ടാ കോർ മീഡിയടെക് ഡിമെൻസിറ്റി 8550 സൂപ്പർ എസ്ഒസിയാണ് ചിപ്പ്സെറ്റ്. ഇരു ഫോണുകളുടെയും മെയിൻ ക്യാമറ ട്രിപ്പിൾ ക്യാമറ സിസ്റ്റമാണുള്ളത്. പ്രധാന ക്യാമറ 200 എംപിയാണ്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ തുടങ്ങിയ ഫീച്ചറുകൾ ഈ 200 എംപി ക്യാമറയ്ക്കുണ്ട്. പ്രധാന ക്യാമറയ്ക്കൊപ്പം 50എംപി അൾട്രാവൈഡ് ക്യാമറയും 50 എംപി പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയുമാണ് ഇരുഫോണുകൾക്കുമുള്ളത്. ഇരു ഫോണുകളുടെ ഫ്രണ്ട് ക്യാമറയും 50 എംപിയുമാണ്. 4കെ ക്വാളിറ്റിയിൽ ഫോണിൽ വീഡിയോ ചിത്രീകരിക്കാൻ സാധിക്കും.

7,000mAh 16 പ്രൊയുടെ ബാറ്ററി ബാക്കപ്പ്. റെനോ 16ന് 6,700mAh ആണ് ബാറ്ററി ബാക്കപ്പായി ലഭിക്കുന്നത്. ഇരു ഫോണുകളും 80 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യും.50 വാട്ട് വയർലെസ് ഫാസ്റ്റ് ചാർജിങ്ങും സപ്പോർട്ട് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *