മലപ്പുറം: പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് വാട്‌സാപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച് പോസ്റ്റിട്ട എംഎസ്എഫ് ജില്ലാ കമ്മിറ്റിയംഗം അറസ്റ്റില്‍.

ചാപ്പനങ്ങാടി വേര്‍ക്കോട്ട് അബ്ദുല്‍ വഹാബിനെയാണ് മലപ്പുറം പോലിസ് അറസ്്റ്റ് ചെയ്തത്. സി പി ഐ എം ചാപ്പനങ്ങാടി ബ്രാഞ്ച് കമ്മിറ്റി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. വഹാബിന്റെ മൊബൈല്‍ പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്ന് സി ഐ പ്രേംജിത്ത് പറഞ്ഞു.

‘ചാപ്പനങ്ങാടിക്കാര്‍’ എന്ന ഇരുന്നൂറ്റി അമ്ബതോളം പേരുള്ള ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ടത്. രണ്ടാഴ്ച മുമ്ബ് ചാപ്പനങ്ങാടി വട്ടപ്പറമ്ബില്‍ സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീട്ടില്‍ക്കയറി ആക്രമണം നടത്തിയ കേസിലും വഹാബ് പ്രതിയാണ്. സമൂഹമാധ്യമങ്ങളിലൂടെ മുമ്ബും എല്‍ ഡി എഫ് നേതാക്കളെ വഹാബ് വ്യക്തിഹത്യ നടത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *