ട്രിച്ചി: മഴപെയ്യാന്‍ വേണ്ടി മധ്യപ്രദേശില്‍ നടത്തിയ തവളകല്യാണത്തിന് പിന്നാലെ തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് കഴുത കല്യാണം നടത്തിയത്. ട്രിച്ചി ജില്ലയിലെ മണപ്പാറൈക്കടുത്ത് വാതമണിയാറപ്പട്ടി ഗ്രാമത്തിലുള്ളവരാണ് കഴുത കല്യാണം നടത്തിയത്.
മഴ പെയ്യുവാന്‍ വേണ്ടി ഗ്രാമമുഖ്യന്‍ തന്നെയായിരുന്നു കാര്‍മികന്‍. വധൂവരന്മാര്‍ക്ക് ആശംസയര്‍പ്പിക്കാന്‍ നാട് മുഴുവനും എത്തി. അണിയിച്ചൊരുക്കിയ വധൂവരന്മാരെ ക്ഷേത്രത്തിന് മുന്നില്‍ നിര്‍ത്തി. ശുഭമുഹൂര്‍ത്തത്തില്‍ കല്യാണം. വിഭവസമൃദ്ധമായിരുന്നു സദ്യ. വിവാഹശംസകള്‍ക്കൊപ്പം നാട്ടുകാര്‍ക്ക് ഒരു പ്രാര്‍ത്ഥന കൂടിയുണ്ട്. ഇനിയെങ്കിലും മഴ കനിയണം.
