മഞ്ചേരി: മഹാപ്രളയത്തില്‍ ജീവനുകള്‍ രക്ഷിച്ച മഞ്ചേരി അഗ്‌നിരക്ഷാ സേനയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. വെള്ളിയാഴ്ച തൃശൂരിലെ വിയ്യൂര്‍ ഫയര്‍ സര്‍വീസ് അക്കാഡമിയില്‍ നടന്ന ചടങ്ങില്‍ ഡിജിപി എ.ഹേമചന്ദ്രനില്‍ നിന്നും മഞ്ചേരി അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഇ.കെ.അബ്ദുള്‍ സലീം, ലീഡിംഗ് ഫയര്‍മാന്‍ എം.അബ്ദുള്‍ കരീം, ഫയര്‍മാന്‍ ഇ.എം.അബ്ദുറഫീഖ്, ഫയര്‍മാന്‍ ഡ്രൈവര്‍ കെ.അഷ്‌റഫ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
2018-09-12
