കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് മൂന്ന് പുതിയ ഐഫോണ്‍ മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കി. ഐഫോണ്‍ X എസ്, X എസ് മാക്‌സ്, X ആര്‍ എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. ആപ്പിള്‍ X എസിന് 5.8 ഇഞ്ചും X എസ് മാക്‌സിന് 6.5 ഇഞ്ചുമാണ് ഡിസ്‌പ്ലേ വലിപ്പം. സുപ്പര്‍ റെറ്റിന ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേയാണ് ഇരു മോഡലുകള്‍ക്കും നല്‍കിയിരിക്കുന്നത്.

ഐഫോണ്‍ എക്‌സിലെ A11 പ്രൊസസര്‍ മാറ്റി കൂടുതല്‍ കരുത്ത് കൂടിയ A12 ആണ് ഇരു മോഡലുകള്‍ക്കും നല്‍കിയിരിക്കുന്നത്. പഴയ പ്രൊസസറുമായി താരത്മ്യം ചെയ്യുമ്പോള്‍ 15 ശതമാനം വേഗത കൂടുതലാണ്. മുന്‍ മോഡലിനേക്കാള്‍ 40 ശതമാനം ബാറ്ററി ഉപയോഗവും കുറവാണ്. 50 ശതമാനം കൂടുതല്‍ വേഗതയില്‍ ഗ്രാഫിക്‌സും പ്രത്യേകതയാണ്. ഇരട്ട സിം പ്രേമികളെ കൂടി കൈയിലെടുക്കാന്‍ ആദ്യമായി ഡ്യുവല്‍ സിം കൂടി ഫോണിനൊപ്പം ഉള്‍പ്പെടുത്തി. സാധാരണ സ്ലിം സ്ലോട്ട് കൂടാതെ ഇ-സിം കാര്‍ഡ് കൂടി പുതിയ ഐഫോണില്‍ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *