പയ്യന്നൂര്‍: സ്റ്റേഷന്‍ മാസ്റ്റര്‍ ചുവന്ന കൊടി വീശിയിട്ടും സ്റ്റോപ്പില്‍ നിര്‍ത്താതെ യാത്രക്കാരെ വലച്ച് മലബാര്‍ എക്‌സ്പ്രസ്. മംഗളൂരുവിലേക്ക് തിരിച്ച മലബാര്‍ എക്‌സ്പ്രസ് ഏഴിമല സ്റ്റേഷനില്‍ നിര്‍ത്താന്‍ മറന്നു പോവുകയായിരുന്നു.
ടിക്കറ്റെടുത്തുനിന്ന യാത്രക്കാരെ പിന്നീടു വന്ന മംഗളൂരു – തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ നിര്‍ത്തി കയറ്റി വിട്ടു. മംഗളൂരു ഭാഗത്തേക്കുള്ള മലബാര്‍ എക്‌സ്പ്രസിന് ഏഴിമല സ്റ്റേഷനില്‍ സ്റ്റോപ്പുണ്ട്. എന്നാല്‍ ഇവിടെ സിഗ്‌നല്‍ സംവിധാനമില്ല. എന്‍ജിന്‍ ഡ്രൈവറും ഗാര്‍ഡും ചേര്‍ന്നാണ് ട്രെയിന്‍ നിര്‍ത്തേണ്ടത്.
