ന്യൂഡല്‍ഹി: വിജയ് മല്ല്യ വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് അരുണ്‍ ജയ്റ്റ്ലിയെ കണ്ടിരുന്നു എന്ന വിവാദ പ്രസ്ഥാവന ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരിക്കുന്നത്. വിജയ് മല്ല്യയ്ക്ക് സിബിഐ നല്‍കിയിരുന്ന ലുക്ക് ഔട്ട് നോട്ടീസില്‍ വിദേശയാത്രക്കുള്ള വിലക്ക് മാറ്റി യാത്ര റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നാക്കി കൊടുത്തത് ധനകാര്യ മന്ത്രാലയത്തിലെ ഒരാളുടെ ഇടപെടല്‍ മൂലമാണെന്ന് അദ്ദേഹത്തിന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നു. 2015, ഒക്ടോബര്‍ 24നാണ് ഇത് നടന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. വിജയ്മല്യ രാജ്യം വിടുമ്പോള്‍ അരുണ്‍ജെയ്റ്റ്ലിയാണ് ധനകാര്യവകുപ്പ് മന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *