ടിക്ടോക്കിൽ പരസ്പരം വെല്ലുവിളിച്ച ശേഷം കൊലപാതകം; ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു

ഷാർജ: അൽ നഹ്ദയിൽ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശിയായ ഇസ്മായിൽ പൊന്നൻ എന്നയാളാണ് മരിച്ചത്. ടിക്‌ടോക്കിൽ മലയാളികൾ തമ്മിലുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. പ്രതി മലയാളിയാണന്നാണ് വിവരം.

ഷാർജ അൽ നഹ്ദയിലാണ് സംഭവം. ടിക്‌ടോക്കിൽ പരസ്പരം വെല്ലുവിളിച്ച ശേഷമായിരുന്നു കൊലപാതകം.  കൊലപാതകത്തിന് മുമ്പ് ഇവർ ടിക്‌ടോക്കിൽ നടത്തിയ വെല്ലുവിളി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *