അവർ ആദ്യം ഒത്തുകൂടിയത് ഫ്രാൻസിലെ സെന്റ് നിസിയർ പള്ളിയിൽ; അങ്ങനെ ഇന്ന്  അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനമായി

ഇന്ന് അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനം. ലൈംഗിക തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ദിവസമാണ് ഇന്ന്. ലൈംഗിക തൊഴിലാളികളോട് ആളുകൾ പലപ്പോഴും വളരെ മോശമായാണ് പെരുമാറാറുള്ളത്. മാത്രമല്ല ഇവ‍ർ പല അക്രമങ്ങൾക്കും ഇരയാകാറുമുണ്ട്. അതുകൊണ്ട് തന്നെ ഈ ദിവസം ‌‌ഇവരെ ബഹുമാനിക്കാൻ ആഹ്വാനം ചെയ്യുന്ന ദിവസം കൂടിയാണ്. എന്തുകൊണ്ടാണ് ജൂൺ 2 അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനമായി ആഘോഷിക്കുന്നത് എന്ന് നോക്കാം..

അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനത്തിന്റെ ചരിത്രം

ക്രിമിനൽവൽക്കരിക്കപ്പെടുന്നതും ചൂഷണം ചെയ്യപ്പെടുന്നതുമായ ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതിനായി ഏകദേശം 100 ലൈംഗിക തൊഴിലാളികൾ 1975 ജൂൺ 2ന് ഫ്രാൻസിലെ ലിയോണിലെ സെന്റ് നിസിയർ പള്ളിയിൽ ഒത്തുകൂടി. ‘ഞങ്ങളുടെ കുട്ടികൾ അവരുടെ അമ്മമാർ ജയിലിൽ പോകാൻ ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു ആ പരിപാടിയുടെ ബാനറിൽ എഴുതിയിരുന്നത്. ഒപ്പം ലോകമെമ്പാടുമുള്ള അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു മാധ്യമ പ്രചാരണവും ആരംഭിച്ചു. ഈ നടപടി ദേശീയ അന്തർ‌ദ്ദേശീയ മാധ്യമങ്ങളിൽ ഇടം നേടി. ലൈംഗികത്തൊഴിലാളികൾ‌ ഫ്രാൻ‌സിലെമ്പാടും നടത്തിയ പണിമുടക്കുകളാണ് പിന്നീട് ഈ ദിവസം അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനമായി വർഷം തോറും ആചരിക്കാനുള്ള കാരണം.

Leave a Reply

Your email address will not be published. Required fields are marked *