തൃശൂർ: കനത്ത മഴയിൽ മരം കടപുഴകി വീണ് സ്‌കൂട്ടർ യാത്രികൻ മരിച്ചു. കൊടുങ്ങല്ലൂരിലാണ് സംഭവം. കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലത്തിൽ മണികണ്‌ഠനാണ് മരിച്ചത്. ശ്രീനാരായണപുരം – പടിഞ്ഞാറേ വെമ്പല്ലൂർ റോഡിൽ പോഴങ്കാവിലാണ് അപകടമുണ്ടായത്.
റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാക മരം മഴയിൽ കടപുഴകി വീഴുകയായിരുന്നു. മരത്തിനടിയിൽപ്പെട്ട മണികണ്‌ഠൻ തൽക്ഷണം മരിച്ചു. 30 വർഷത്തോളം മച്ചാട് മാമാങ്കം പറയെടുപ്പിൽ ഭഗവതിയുടെ പ്രതിരൂപമായി ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇപ്പോൾ ഇദ്ദേഹത്തിന്റെ സഹോദരനാണ് ഭഗവതിയുടെ പ്രതിരൂപമാകുന്നത്.
