കല്‍പ്പറ്റ : പ്രളയക്കെടുതിക്ക് ശേഷം നെല്‍പ്പാടങ്ങള്‍ വിണ്ടുകീറുന്നത് വയനാട്ടിലെ കാഴ്ചയായി മാറിയിരിക്കുവയാണ്. പ്രളയ ജലത്താല്‍ കിടന്നിരുന്ന വയലുകളില്‍ ഇപ്പോള്‍ കൃഷി ഇറക്കാന്‍ പറ്റാത്ത നിലയിലാണ്. വയലുകള്‍ എല്ലാം വാറണ്ട് ഉണങ്ങിയിരിക്കുകയാണ് ഒട്ടും തന്നെ ജലാംശം ഇല്ലാത്ത അവസ്ഥ. കര്‍ഷകരെ ഇത് ഏറെ പ്രതിസന്ധിയിലേക്ക് നയിക്കുന്നതാണ്. പ്രളയം വന്നു കഴിഞ്ഞു ആഴ്ചകള്‍ അധികമാകുന്നതിന് മുന്‍പ് തന്നെ ഇത്തരം ഒരു രംഗമാണ് കാണേണ്ടി വരുക. പകല്‍ സമയത്ത് പോലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ കൃഷി ഇറക്കാന്‍ പറ്റാതായിരിക്കുകയാണ്.
2018-09-14

