തിരുവനന്തപുരം: കശ്മീരിലെ കത്തുവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് ചില വിഭാഗങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.ചിലര്‍ അതില്‍ വീണു. ഊഹിക്കാന്‍ കഴിയാത്ത ആപത്തിലേക്ക് നാടിനെ എത്തിക്കാനായിരുന്നു ഇവരുടെ ശ്രമമെന്നും പിണറായി പറഞ്ഞു. വാട്‌സാപ്പിലൂടെ ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താലില്‍ പ്രതിഷേധത്തെ വഴിതിരിച്ചു വിടാനാണ് ചിലര്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്നും സംസ്ഥാനത്ത് വര്‍ഗീയതയുണ്ടാക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ജനങ്ങള്‍ ഇത്തരം ശ്രമങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *