കാലില്‍ ലിംഗം വച്ച് ഫോട്ടോ എടുക്കും; ഫുട്ട് ഫെറ്റിഷെന്ന പേരില്‍ വില്‍ക്കും; കമ്പനി ഉടമ പീഡനത്തിന് അറസ്റ്റില്‍

ന്യൂയോർക്ക്: കാൽപാദങ്ങളുടെ ചിത്രങ്ങൾ വിൽക്കുന്ന ‘ഫുട്ട് ഫെറ്റിഷ്’ (Foot Fetish) ബിസിനസിന്റെ മറവിൽ മോഡലുകളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ലൈംഗികക്കടത്ത് (Sex Trafficking) നടത്തുകയും ചെയ്ത കമ്പനി ഉടമ അറസ്റ്റിൽ. ന്യൂയോർക്ക് സ്വദേശിയായ ജേസൺ ഖാൻ ആണ് യു.എസ് പൊലീസിന്റെ പിടിയിലായത്. മുഖം കാണിക്കാതെ സ്വകാര്യത ഉറപ്പാക്കി വരുമാനമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ യുവതികളെ കെണിയിൽ വീഴ്ത്തിയത്.

ലക്ഷങ്ങളുടെ ലാഭം കൊയ്ത ‘ഫുട്ട് പാഡ്’

2019-ലാണ് ജേസൺ ഖാൻ ‘FootPadNYC.com’ എന്ന പേരിൽ ഒരു ഓൺലൈൻ കമ്പനി സ്ഥാപിക്കുന്നത്. യുവതികളുടെ കാൽപാദങ്ങളുടെ ചിത്രങ്ങൾ മാത്രം പകർത്തി വെബ്‌സൈറ്റ് വഴി വിൽക്കുക എന്നതായിരുന്നു ഇയാളുടെ ബിസിനസ് മോഡൽ. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ഇയാളുടെ കമ്പനി വൻ ലാഭത്തിലാവുകയും അമേരിക്കയ്ക്ക് അകത്തും പുറത്തുനിന്നുമായി നിരവധി ഉപഭോക്താക്കളെ ലഭിക്കുകയും ചെയ്തു.

മുഖം പ്രദർശിപ്പിക്കാത്തതിനാൽ തങ്ങളുടെ സ്വകാര്യത സുരക്ഷിതമായിരിക്കുമെന്ന് കരുതി ഒട്ടനവധി യുവതികളാണ് മോഡലിങ്ങിനായി ഖാന്റെ സ്ഥാപനത്തിൽ എത്തിയത്.

‘സ്പൈസി’ ചിത്രങ്ങൾക്കായി പീഡനം; പോൺ ഇൻഡസ്ട്രിയാക്കി മാറ്റി

ബിസിനസ് വിപുലീകരിക്കാനും ചിത്രങ്ങൾക്ക് വലിയ വില ഈടാക്കാനും വേണ്ടി ചിത്രങ്ങൾ കൂടുതൽ ‘സ്പൈസി’ ആക്കാൻ ഖാൻ തീരുമാനിച്ചു. കാൽപാദങ്ങളുടെ ചിത്രമെടുക്കാൻ എത്തിയ ഒരു മോഡലിനോട്, അവളുടെ കാലുകളിൽ തന്റെ ലിംഗം വെച്ച് ഫോട്ടോയെടുക്കാൻ ഇയാൾ ആവശ്യപ്പെട്ടു. മുഖം വെളിപ്പെടാത്തതിനാൽ ഇത് സുരക്ഷിതമാണെന്ന് ഇയാൾ വാദിച്ചെങ്കിലും പെൺകുട്ടി ഇതിന് വിസമ്മതിച്ചു. എന്നാൽ യുവതിയുടെ എതിർപ്പ് അവഗണിച്ച് ഖാൻ അവളെ നിർബന്ധിച്ച് ചിത്രങ്ങൾ പകർത്തി.

ഇതിനുപിന്നാലെ തന്റെ സ്ഥാപനത്തെ ഒരു പോൺ ഇൻഡസ്ട്രി ആക്കി മാറ്റാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. മോഡലുകളായി എത്തുന്ന യുവതികളെ പലവിധത്തിൽ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയും, ഈ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അന്താരാഷ്ട്ര വെബ്‌സൈറ്റുകളിലൂടെ വിൽക്കുകയുമായിരുന്നു ഇയാളുടെ രീതി.

2021വരെ ഖാന്‍ തന്‍റെ ബിസിനസ് തുടര്‍ന്നു. ഇതിനിടെ നിരവധി പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിക്കുകയും ഇവരെ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്തു. ഇതില്‍ രണ്ട് പെണ്‍കുട്ടികള്‍ പീഡനം  പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്. ഇത് കൂടാതെ കാലില്‍ ലിംഗം വച്ച പെണ്‍കുട്ടിയും പരാതിയുമായി രംഗത്തുവന്നു.

ഏറെ നാളത്തെ നിയമനടപടികള്‍ക്ക് ശേഷം തിങ്കളാഴ്ചയാണ് കുറ്റം തെളിഞ്ഞത്. ഖാന്‍ നിരവധി പെണ്‍കുട്ടികളെ അവരുടെ സമ്മതമില്ലാതെ നഗ്നതയ്ക്ക് പ്രേരിപ്പിച്ചതായും, ബലാല്‍സംഗം ചെയ്തതായും തെളിഞ്ഞു. നിലവില്‍ ചുമത്തപ്പെട്ട കേസുകള്‍ പ്രകാരം 15 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *