അങ്കണവാടിയിൽ മൂന്നരവയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; ഇരുപതുകാരനായി അന്വേഷണം

കൊച്ചി: അങ്കണവാടിയിൽ മൂന്നരവയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ കേസിൽ ഇരുപതുകാരനായി അന്വേഷണം ശക്തമാക്കി പൊലീസ്. അങ്കണവാടി ടീച്ചറുടെ മകനാണ് കേസിലെ പ്രതി. നിലവിൽ ഒളിവിൽ കഴിയുന്ന ഇയാൾക്കായി കൊച്ചി സിറ്റി പൊലീസ് തിരച്ചിൽ ഊ‌ർജിതമാക്കിയിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ്.

കൊച്ചി നഗരസഭ പരിധിയിലെ അങ്കണവാടിയിൽ അഞ്ച് ദിവസം മുമ്പായിരുന്നു സംഭവം. കുഞ്ഞിന് ശാരീരിക അസ്വസ്ഥതയുള്ളതായി കണ്ടതോടെ മാതാപിതാക്കൾക്ക് സംശയം തോന്നുകയായിരുന്നു. കാര്യം തിരക്കിയപ്പോഴാണ് യുവാവ് രഹസ്യഭാഗത്ത് സ്പർശിച്ച വിവരം കുട്ടി തുറന്നുപറഞ്ഞത്. തുടർന്ന് കുടുംബം പൊലീസിനും ചൈൽഡ് വെൽഫയർ കമ്മിറ്റിയ്ക്കും പരാതി നൽകുകയായിരുന്നു.

പരാതിയിൽ കൊച്ചി സിറ്റി പൊലീസ് ഇരുപതുകാരനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ടീച്ചറുടെ മകൻ ഇടയ്ക്കിടെ അങ്കണവാടിയിൽ വരാറുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *