ഷൂട്ടൗട്ടിൽ ജർമനിയെ അട്ടിമറിച്ച് പാരഗ്വായ്‌ പ്രീക്വാർട്ടറിൽ

നിശ്ചിത സമയത്തും എക്ട്രാ ടൈമിലും തുല്യത പാലിച്ച മുൻ ലോകചാംപ്യന്മാരായ ജർമനിയെ (1–1) പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് പാരഗ്വായ്‌ (3-4) പ്രീക്വാർട്ടറിൽ. പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യ കിക്കെടുത്ത ജർമൻ സ്ട്രൈക്കർ കായ് ഹാവേർട്സിന്റെ ഷോട്ട് പാരഗ്വായ്‌ ഗോൾ കീപ്പർ ഓർലാൻഡോ ഗിൽ തടുത്തു. (ജർമനി – പാരഗ്വായ്‌‌: 0-0) പാരഗ്വായ്‌‌യുടെ ആദ്യ കിക്ക് മൗറിസിയോ വലയിലെത്തിച്ചു. (ജർമനി – പാരഗ്വായ്‌‌: 0-1).

തുടർന്ന് ജർമൻ താരം ജോഷ്വ കിമ്മിച്ചും പന്ത് പോസ്റ്റിനുള്ളിലെത്തിച്ചു. (ജർമനി – പാരഗ്വായ്‌‌: 1-1). ഗുസ്താവോ ഗോമസ് ഗോൾ നേടിയതോടെ പാരഗ്വായ്‌‌ ലീഡ് പിടിച്ചു. (ജർമനി – പാരഗ്വായ്‌‌: 1-2). ജമാൽ മ്യൂസിയാലയുടെ കിക്കിൽ ജർമനി വീണ്ടും ഒപ്പമെത്തി. (ജർമനി – പാരഗ്വായ്‌‌: 2-2). അടുത്ത കിക്കെടുത്ത മത്തിയാസ് ഗലാർസ വീണ്ടും പാരഗ്വായ്‌‌യെ മുന്നിലെത്തിച്ചു (ജർമനി – പാരഗ്വായ്‌‌: 2-3). പിന്നലെ ജർമൻ താരം നിക്ക് വോൾട്ട്മേഡിന്റെ കിക്ക് ഗോൾ കീപ്പർ തടുത്തു. (ജർമനി – പാരഗ്വായ്‌‌: 2-3). പാരഗ്വായ്‌ താരം അന്റോണിയോ സനാബ്രിയയുടെ കിക്ക് ജർമൻ ഗോൾ കീപ്പർ മാനുവൽ നോയർ തട്ടിയകറ്റി (ജർമനി – പാരഗ്വായ്‌‌: 2-3).

നാദിയെം അമിരിയുടെ ഗോളിൽ ജർമനി വീണ്ടും ഒപ്പം. (ജർമനി – പാരഗ്വായ്‌‌: 3-3). പാരഗ്വായ്‌ താരം ഫാബിയൻ ബാൽബ്യൂണയുടെ ഷോട്ട് ഗോൾ കീപ്പർ മാനുവൽ നോയർ തടുത്തു (ജർമനി – പാരഗ്വായ്‌‌: 3-3). നിർണായക കിക്ക് എടുത്ത ജോനാഥൻ തായുടെ ഷോട്ട് ഗോൾവലയ്ക്കു മുകളിലൂടെ പുറത്തേക്ക് (ജർമനി – പാരഗ്വായ്‌‌: 3-3). പിന്നാലെ ഹോസെ കനാലെയുടെ വിജയഗോൾ (ജർമനി – പാരഗ്വായ്‌‌: 3-4). ഇതോടെ മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ നിന്ന് നോക്കൗട്ട് ഉറപ്പിച്ച എട്ടു ടീമുകളിൽ ഏഴാമതായിരുന്ന പാരഗ്വായ്‌ നാലു തവണ ലോകചാംപ്യന്മാരായ ജർമനിയെ അട്ടിമറിച്ച് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. തോൽവിയോടെ ജർമനി ലോകകപ്പിൽ നിന്നു പുറത്തായി. ലോകകപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇത് ആദ്യമായിട്ടാണ് ജർമനി തോൽക്കുന്നത്.

മത്സരത്തിനിടെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. എന്നാല്‍ അധിക സമയത്ത് ജോനാഥന്‍ താഹ് നേടിയ ഗോള്‍ വാര്‍ പരിശോധനയിലൂടെ റദ്ദാക്കിയതാണ് ജര്‍മ്മന്‍ ക്യാമ്പില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ടാഹ് ഹെഡറിലൂടെ ജര്‍മ്മനിയെ മുന്നിലെത്തിച്ചെന്ന് കരുതിയ നിമിഷം. എന്നാല്‍, ഗോള്‍ നേടുന്നതിന് തൊട്ടുമുമ്പ് ജര്‍മ്മന്‍ താരം വാല്‍ഡെമാര്‍ ആന്റണ്‍, പരാഗ്വെ ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്ലിനെ ഫൗള്‍ ചെയ്‌തെന്ന് വാര്‍ ടീം കണ്ടെത്തി. മൊറോക്കന്‍ റഫറി ജലാല്‍ ജയേദ് വീഡിയോ സ്‌ക്രീനില്‍ പരിശോധിച്ച ശേഷം ഗോള്‍ നിഷേധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *