ആറു ജില്ലകളിൽ യെല്ലോ അലർട്ട്: വടക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കണ്ണൂരിലും കാസർകോടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോടും കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ടാണ്. വരുംദിവസങ്ങളിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശ്രദ്ധിക്കുക

  • മഴയുള്ളപ്പോൾ രാത്രിസമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.
  • പുഴകൾ, തോടുകൾ, മറ്റു ജലാശയങ്ങൾ എന്നിവയിൽ അപ്രതീക്ഷിത കുത്തൊഴുക്കിന് സാധ്യതയുള്ളതിനാൽ അതിലിറങ്ങാൻ പാടില്ല.
  • വെള്ളക്കെട്ടുള്ള അടിപ്പാതകളിലൂടെയോ ഒഴുക്കുള്ള ചെറിയ പാലങ്ങളിലൂടെയോ വാഹനങ്ങൾ ഓടിക്കരുത്.
  • മുമ്പ് ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള മലഞ്ചെരുവുകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
  • അധികൃതർ നിർദേശം നൽകുകയാണെങ്കിൽ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണം.
  • കാറ്റിൽ മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ വീട്ടുപറമ്പിലെ അപകടകരമായ മരച്ചില്ലകൾ വെട്ടിമാറ്റുക. മരങ്ങൾക്ക് താഴെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുക.
  • വൈദ്യുതി ലൈനുകൾക്ക് തകരാർ സംഭവിച്ചാൽ സമീപത്ത് പോകരുത്. കെ.എസ്.ഇ.ബിയെ ഉടനടി വിവരമറിയിക്കണം.
  • കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ മാത്രം വിശ്വസിക്കുക. അടിയന്തര സാഹചര്യത്തിൽ സമീപത്തെ പൊലീസ് സ്റ്റേഷനുമായും അഗ്നിരക്ഷാ സേനയുമായും ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *