പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമായി തന്നെ തുടരുന്നു. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും മറ്റു പ്രശ്‌നങ്ങളില്ലന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

പാന്‍ക്രിയാസ് ക്യാന്‍സറിനെ തുടര്‍ന്ന് ഏതാനും നാളുകളായി മനോഹര്‍ പരീക്കര്‍ ചികിത്സയിലാണ്. അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ ശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതെ സമയം നേതൃത്യമാറ്റത്തിന്റെ ചര്‍ച്ചകള്‍ ഗോവയില്‍ ആരംഭിച്ചിട്ടുണ്ട്. ബിജെപിയുടെ ദേശീയ നിരീക്ഷകര്‍ ഇന്ന് ഗോവയില്‍ എത്തുന്നുണ്ട്.

പരീക്കറിന്റെ അനാരോഗ്യം കണക്കിലെടുത്ത് ഘടക കക്ഷിയായ എംജിപിയുടെ നേതാവും നിലവില്‍ മന്ത്രി സഭയില്‍ രണ്ടാമനുമായ സുദ്ദീന്‍ ദാവലിക്കറിന് മുഖ്യമന്ത്രിയുടെ ചുമതല നല്‍കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *