ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധനവില നിയന്ത്രിക്കാന്‍ നരേന്ദ്രമോദിയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്ന് യോഗഗുരു ബാബ രാംദേവ്. ഇന്ധനവില നിയന്ത്രിച്ചില്ലെങ്കില്‍ മോദി സര്‍ക്കാരിന് കുതിച്ചുയരുന്ന ഇന്ധന വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തരഇടപെടല്‍ നടത്തണം. സര്‍ക്കാര്‍ നികുതി എടുത്തുകളഞ്ഞാല്‍ ലിറ്ററിന് 40 രൂപയ്ക്ക് വില്‍ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

രൂപയുടെ വില ഒരിക്കലും ഇത്രത്തോളം താണിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ല. രാജ്യത്തെ സാധാരണക്കാരന്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കാണാനും കേള്‍ക്കാനും സംസാരിക്കാനും മോദിക്കാവും. കുതിക്കുന്ന വിലക്കയറ്റത്തെ നിയന്ത്രിക്കാനുള്ള നടപടികള്‍ എന്തൊക്കെയാണെന്നും അദ്ദേഹത്തിനറിയാം. പ്രധാനമന്ത്രി എത്രയും വേഗം അത് ചെയ്തെ പറ്റു. അല്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *