വീണയുടെ സ്വത്തുവിവരങ്ങൾ തേടി ഇ.ഡി. സംഘം പിണറായിയിൽ

പിണറായി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ സ്വത്തുവിവരങ്ങൾ തിരക്കാൻ ഇ.ഡി. സംഘം പിണറായിയിലെത്തി. പാതിരിയാട്, പിണറായി വില്ലേജ് പരിധിയിലുള്ള വീണയുടെ പേരിലുള്ള സ്ഥലത്തിന്റെ വിവരങ്ങൾ തിരക്കിയാണ് ഇ.ഡി. ഉദ്യോഗസ്ഥരെത്തിയത്. ഇ.ഡി. കൊച്ചി സോണൽ ഓഫീസിൽനിന്നെത്തിയ ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്.

പാതിരിയാട് വില്ലേജ് ഓഫീസിലെത്തിയ ഉദ്യോഗസ്ഥർ സ്പെഷ്യൽ വില്ലേജ് ഓഫീസർ സന്തോഷ് കുമാറിനോടൊപ്പം പ്രതിപക്ഷനേതാവിന്റെ വസതിക്ക് സമീപത്തുള്ള സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. പിണറായി വില്ലേജ് ഓഫീസിലെത്തിയ ഇ.ഡി. സംഘം പിണറായി വൈദ്യുതി സബ് സ്റ്റേഷന് സമീപത്തുള്ള വീണയുടെ പേരിലുള്ള സ്ഥലത്തിന്റെ വിശദാംശങ്ങളും ചോദിച്ചറിഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *