തിരുവനന്തപുരം: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ വിവിധ റൂട്ടുകളിൽ മൂന്ന് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. മംഗളൂരു-ചെന്നൈ എഗ്മോർ, ചെന്നൈ സെൻട്രൽ-കൊല്ലം, തിരുവനന്തപുരം- താംബരം റൂട്ടുകളിലാണ് പ്രതിവാര സ്പെഷൽ ട്രെയിനുകൾ സർവിസ് നടത്തുക. 32 സർവിസുകളാണ് ആകെയുണ്ടാവുക. റിസർവേഷൻ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ ആരംഭിക്കും.
• 06126 മംഗളൂരു-ചെന്നൈ എഗ്മോർ: ജൂലൈ 13 മുതൽ ആഗസ്റ്റ് 31 വരെയുള്ള തിങ്കളാഴ്ചകളിൽ വൈകീട്ട് നാലിന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് ചെന്നൈയിലെത്തും.
• 06125 ചെന്നൈ എഗ്മോർ-മംഗളൂരു: ജൂലൈ 14 മുതൽ സെപ്റ്റംബർ ഒന്ന് വരെയുള്ള ചൊവ്വാഴ്ചകളിൽ ഉച്ച രണ്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.40ന് മംഗളൂരുവിലെത്തും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
• 06119 ചെന്നൈ സെൻട്രൽ-കൊല്ലം: ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ രണ്ടുവരെയുള്ള ബുധനാഴ്ചകളിൽ ഉച്ചതിരിഞ്ഞ് 3.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.20ന് കൊല്ലത്തെത്തും.
• 06120 കൊല്ലം-ചെന്നൈ സെൻട്രൽ: ആഗസ്റ്റ് 13 മുതൽ സെപ്റ്റംബർ മൂന്ന് വരെയുള്ള വ്യാഴാഴ്ചകളിൽ രാവിലെ 10.40ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30ന് ചെന്നൈയിലെത്തും. തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.
• 06110 തിരുവനന്തപുരം-താംബരം: ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ രണ്ടുവരെയുള്ള ബുധനാഴ്ചകളിൽ വൈകുന്നേരം 3.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10ന് താംബരത്തെത്തും.
• 06109 താംബരം-തിരുവനന്തപുരം: ആഗസ്റ്റ് 13നും സെപ്റ്റംബർ മൂന്നിനും മധ്യേയുള്ള വ്യാഴാഴ്ചകളിൽ ഉച്ച രണ്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.15ന് തിരുവനന്തപുരത്തെത്തും. വർക്കല, കൊല്ലം, കൊട്ടാരക്കര, പുനലൂർ, എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.

