കോഴിക്കോട് ∙ കനത്ത മഴയ്ക്കിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നു വീണു. ആളപായമില്ല. രാവിലെ 11.10 ന് ആണ് കെട്ടിടം തകർന്നത്. നവീകരണം നടക്കുന്ന സ്റ്റേഷനിലെ 150 ൽ ഏറെ വർഷം പഴക്കമുള്ള കെട്ടിടത്തിൽ പഴയ സ്റ്റേഷന്റെ മുഖമുദ്രയായ ക്ലോക്ക് ടവറിന്റെ ഭാഗമാണ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് തകർന്നു വീണത്. തകർന്നു വീണ അവശിഷ്ടങ്ങൾ നീക്കാനുള്ള നടപടി തുടങ്ങി.
കോഴിക്കോട് വഴിയുള്ള ചില ട്രെയിനുകൾ വൈകുമെന്നാണ് വിവരം. ഉച്ചയ്ക്ക് 12.15 നുള്ള വിവരമനുസരിച്ച് മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഏറനാട് എക്സ്പ്രസ് ഒന്നേകാൽ മണിക്കൂറും മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ് രണ്ടര മണിക്കൂറും വൈകും.
കോഴിക്കോട് നിന്നും പുറപ്പെടേണ്ട 12075 Jan Shatabdi Express കോഴിക്കോട് കല്ലായി സ്റ്റേഷനിൽ നിന്ന് 1-50 നു പുറപ്പെടും

