കള്ളാടി തുരങ്ക ദുരന്തം: അശാസ്ത്രീയ നിർമ്മാണം അപകടമുണ്ടാക്കുമെന്ന് ജൂണിൽത്തന്നെ കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്

ക​ൽ​പ​റ്റ: കോ​ഴി​ക്കോ​ട്-​വ​യ​നാ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന തു​ര​ങ്ക​പാ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി​യി​ൽ അ​ശാ​സ്ത്രീ​യ രീ​തി​ക​ളാ​ണ് അ​വ​ലം​ബി​ക്കു​ന്ന​തെ​ന്നും ഇ​ത് അ​പ​ക​ട​സാ​ധ്യ​യു​ണ്ടാ​ക്കു​ന്നു​വെ​ന്നും ക​ഴി​ഞ്ഞ ജൂ​ണി​ൽ​ത​ന്നെ കേ​ന്ദ്ര ജി​യോ​ള​ജി വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ (ജി.​എ​സ്.​ഐ) ഇ​ത് സം​ബ​ന്ധി​ച്ച റി​​പ്പോ​ർ​ട്ട് നി​ർ​മാ​ണ ക​മ്പ​നി​യാ​യ ദി​ലീ​പ് ബി​ൽ​ഡ്കോ​ൺ ലി​മി​റ്റ​ഡി​ന് ക​ഴി​ഞ്ഞ ജൂ​ൺ 14ന് ​ത​ന്നെ ന​ൽ​കി. എ​ന്നാ​ൽ അ​ശാ​സ്ത്രീ​യ രീ​തി​ക​ൾ മാ​റ്റാ​ൻ ക​മ്പ​നി ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ദു​ര​ന്തം തെ​ളി​യി​ക്കു​ന്ന​ത്.

ജൂ​ൺ ആ​റ് മു​ത​ൽ 11വ​രെ പ​ദ്ധ​തി പ്ര​​ദേ​ശ​ത്ത് ദി​ലീ​പ് ക​മ്പ​നി​യോ​ടൊ​ത്ത് ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​ണ് ജി.​എ​സ്.​ഐ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. തു​ര​ങ്ക ഭാ​ഗ​ത്തു​നി​ന്ന് മാ​റി വ​നം​വ​കു​പ്പി​ന്റെ പ്ര​ദേ​ശ​ത്തു​നി​ന്ന് മ​ല​യി​ടി​ച്ചി​ൽ ഉ​ണ്ടാ​യെ​ന്നും ഇ​താ​ണ് ദു​ര​ന്ത കാ​ര​ണ​മെ​ന്നു​മാ​ണ് നി​ർ​മാ​ണ ക​മ്പ​നി ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, മ​ല​യി​ടി​ഞ്ഞ് ഒ​ഴു​കി​വ​ന്ന ക​ല്ലും മ​ണ്ണി​നു​മൊ​പ്പം തു​ര​ങ്ക​പാ​ത​ക്കാ​യി മ​ണ്ണെ​ടു​ത്ത​തി​ന് ശേ​ഷം നി​ർ​മി​ച്ച ഭീ​മ​ൻ കോ​ൺ​ക്രീ​റ്റ് ഭി​ത്തി​ക​ളും കു​ത്തി​യൊ​ലി​ച്ചാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. ജി.​എ​സ്.​ഐ നേ​ര​ത്തേ ന​ൽ​കി​യ റി​പ്പോ​ർ​ട്ടും ഇ​ക്കാ​​ര്യ​ങ്ങ​ൾ ശ​രി​വെ​ക്കു​ന്ന​താ​ണ്.

മീ​നാ​ക്ഷി മ​ല​യി​ൽ തു​ര​ങ്കം നി​ർ​മി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് എ​ത്താ​നാ​യി മ​ണ്ണ് എ​ടു​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​യി​രു​ന്നു ന​ട​ന്നു​വ​ന്നി​രു​ന്ന​ത്. മ​ണ്ണ് ചെ​ത്തി​യെ​ടു​ത്ത​തി​ന് ശേ​ഷം ഈ ​ഭാ​ഗ​ങ്ങ​ൾ വ​ലി​യ പ​ടി​ക​ളെ​ന്നോ​ണം മു​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് മ​ണ്ണി​ടി​ച്ചി​ൽ ത​ട​യാ​നു​ള്ള കോ​ൺ​ക്രീ​റ്റ് ഭി​ത്തി നി​ർ​മി​ച്ചി​രു​ന്നു. മീ​നാ​ക്ഷി​യി​ൽ ഇ​തി​ന് ‘സോ​യി​ൽ നെ​യി​ലി​ങ്’ സാ​​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ക​മ്പ​നി ഉ​പ​യോ​ഗി​ച്ച​ത്. മ​ണ്ണി​ൽ ക​മ്പി അ​ടി​ച്ചു​ക​യ​റ്റി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക. ഇ​തി​ന് മു​ക​ളി​ൽ മ​ഴ​വെ​ള്ളം ഒ​ലി​ച്ചു​പോ​കാ​നാ​യി ചാ​ലു​ക​ളും നി​ർ​മി​ക്കും. ഇ​ത് വ​യ​നാ​ടി​ന്റെ ദു​ർ​ബ​ല​മാ​യ മ​ണ്ണി​ന് യോ​ജി​ച്ച​ത​ല്ലെ​ന്നും പ​ക​രം റോ​ക്ക് നെ​യി​ലി​ങ് രീ​തി​യാ​ണ് വേ​ണ്ട​തെ​ന്നു​മാ​ണ് ജി.​എ​സ്.​ഐ നി​ർ​ദേ​ശി​ച്ച​ത്. എ​ടു​ത്ത മ​ണ്ണി​നും താ​ഴെ​യു​ള്ള പാ​റ​യി​ലേ​ക്ക് ക​മ്പി അ​ടി​ച്ചി​റ​ക്കി കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ബ​ല​പ്പെ​ടു​ത്തു​ന്ന രീ​തി​യാ​ണി​ത്. ഈ ​രീ​തി പി​ന്തു​ട​രാ​ൻ നി​ർ​മാ​ണ ക​മ്പ​നി ത​യാ​റാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് മ​ല​യു​ടെ ഭാ​ഗം ഇ​ടി​ഞ്ഞ് താ​ഴോ​ട്ടു​പ​തി​ച്ച​പ്പോ​ൾ സോ​യി​ൽ നെ​യ്‍ലി​ങ് ചെ​യ്ത ഭീ​മ​ൻ ഭാ​ഗ​വും ഒ​പ്പം കു​ത്തി​യൊ​ലി​ച്ച​തും വ​ൻ ദു​ര​ന്ത​മു​ണ്ടാ​യ​തും.

ഏ​ക​ദേ​ശം 300 മീ​റ്റ​റി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ കോ​ൺ​ക്രീ​റ്റ് ഭി​ത്തി നി​ർ​മി​ച്ച് മ​ണ്ണ് ഉ​റ​പ്പി​ച്ച​ത്. 12 മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഇ​തി​നാ​യി മ​ണ്ണി​ലേ​ക്ക് ക​മ്പി അ​ടി​ച്ചു​ക​യ​റ്റു​ക. ഇ​ത് മ​ണ്ണി​ടി​ച്ചി​ലി​ന്റെ ആ​ഘാ​തം കൂ​ട്ടു​ന്ന​തു​മാ​ണ്. അ​തേ​സ​മ​യം, മ​ല​യി​ടി​ഞ്ഞ​തു​മൂ​ലം മാ​ത്ര​മാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​തെ​ന്ന വാ​ദ​മു​യ​ർ​ത്തു​ക​യാ​ണ് ക​മ്പ​നി​യി​പ്പോ​ൾ.

അ​തി​തീ​വ്ര​മ​ഴ​യാ​ണ് ക​ള്ളാ​ടി​യി​ലെ ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മെ​ന്നും തു​ര​ങ്ക​പാ​ത പ​ദ്ധ​തി പ്ര​ദേ​ശം ഇ​പ്പോ​ഴും സു​ര​ക്ഷി​ത​മാ​ണെ​ന്നും പ​ദ്ധ​തി ന​ട​ത്തി​പ്പ് ക​മ്പ​നി​യാ​യ കൊ​​ങ്ക​​ൺ റെ​​യി​​ൽ​​വേ കോ​​ർ​​പ​​റേ​​ഷ​​ൻ ലി​​മി​​റ്റ​​ഡ്. മാ​റ്റി​യ മ​ണ്ണോ നി​ർ​മാ​ണ ക​മ്പ​നി പ​ണി​ത കോ​ൺ​ക്രീ​റ്റ് ഭി​ത്തി​ക​ളോ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യി​ട്ടി​ല്ലെ​ന്നും ക​മ്പ​നി​യു​ടെ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

തു​ര​ങ്കം നി​ർ​മി​ക്കു​ന്ന ഭാ​ഗ​ത്തു​നി​ന്ന് 240 മീ​റ്റ​ർ മാ​റി മീ​നാ​ക്ഷി​മ​ല ഇ​ടി​ഞ്ഞ​താ​ണ് കാ​ര​ണം. 110 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ നി​ന്നാ​ണ് മ​ല ഇ​ടി​ഞ്ഞ് മ​ണ്ണും മ​ര​ങ്ങ​ളും കു​ത്തി​യൊ​ലി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 240 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് പ്ര​ദേ​ശ​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സു​ര​ക്ഷാ​ഭി​ത്തി​ക​ള​ട​ക്കം എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച​താ​യും മ​ണ്ണ് നി​ക്ഷേ​പി​ച്ച സ്ഥ​ലം ഇ​പ്പോ​ഴും സു​ര​ക്ഷി​ത​മാ​ണെ​ന്നു​മാ​ണ് കൊ​ങ്ക​ണി​ന്റെ വി​ശ​ദീ​ക​ര​ണം.

Leave a Reply

Your email address will not be published. Required fields are marked *