ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. കുല്‍ഗാമിലെ ചൗഗാമിലാണ് ശനിയാഴ്ച്ച രാവിലെ ഏറ്റുമുട്ടലുണ്ടായത്.
മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ നടത്തിയത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലിന്റെ പശ്ചാതലത്തില്‍ ബാരാമുള്ളക്കും ഖാസിഗുണ്ടിനുമിടയില്‍ തീവണ്ടി ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
