ന്യൂഡല്‍ഹി: പ്രളയത്തെ തുടര്‍ന്ന് മന്ദീഭവിച്ച കേരളത്തിലെ ടൂറിസം മേഖല ശക്തമായി തിരിച്ചുവരവ് നടത്തിയെന്ന് കേന്ദ്ര ടൂറിസം സെക്രട്ടറി രശ്മി വര്‍മ്മ പറഞ്ഞു. വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായി സംസ്ഥാനത്ത് വരാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടെന്നും ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പ്രചാരണം നടത്തുമെന്നും അവര്‍ അറിയിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കലയും സംസ്‌കാരവും ഭക്ഷണവും പരിചയപ്പെടുത്താന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന പര്യടന്‍ പര്‍വ് ഇന്ന് ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുക്കും. ഇതിന്റെ ഭാഗമായുള്ള 15 ദിവസം നീളുന്ന ടൂറിസം മാര്‍ട്ട് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്യും. ടൂറിസം മാര്‍ട്ടില്‍ കേരളവും പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *