മലപ്പുറത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു; ഗുരുതര പരിക്ക്

മലപ്പുറം : വീട്ടിൽ ഉറങ്ങികിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ വീടിനകത്ത് കയറി തെരുവ് നായ കടിച്ചു. മലപ്പുറം ഒതുക്കുങ്ങൽ തൊടുകുത്തുപറമ്പിൽ ശനിയാഴ്ച് രാവിലെയാണ് സംഭവം. മുഹമ്മദ് റാഫി-ജൗഹറ ദമ്പതികളുടെ മകൻ ഹനി അസീമി(5മാസം)നാണ് കടിയേറ്റത്. കുട്ടിയുടെ തലയ്ക്കും കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

ബന്ധുവീട്ടിൽ വിരുന്നിനെത്തിയതാതിരുന്നു കുടുംബം. കുട്ടിയുടെ മുഖത്തും ചെവിയിലും തലയ്ക്കും കയ്യിലും കടിയേറ്റിട്ടുണ്ട്. കുട്ടിയെ ആദ്യം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഒതുക്കുങ്ങൽ പഞ്ചായത്തിലെ മറ്റത്തൂരങ്ങാടി, മുസ്ലിയാരങ്ങാടി, മുനമ്പത്ത് എന്നിവിടങ്ങളിലും മറ്റ് മൂന്ന് പേർക്ക് കൂടി തെരുവ്നായയുടെ കടിയേറ്റിട്ടുണ്ട്. രാവിലെ മദ്രസയിൽ പോവുകയായിരുന്ന പുളിക്കൽ റിഷാദ് അലി, മുസ്ലിയാരങ്ങാടിയിലെ നാരായണൻ, മുനമ്പത്ത് സൈനബ എന്നിവർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. എല്ലാവരേയും കടിച്ചത് ഒരേ നായ തന്നെയാണെന്ന് നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *