ഡിജിറ്റൽ റീറ്റെയിലിങ്ങിൽ കൊച്ചി ഇതുവരെ കാണാത്ത ‘എക്‌സ്പീരിയൻസ് ഫസ്റ്റ് ദെൻ ഷോപ്പ് ‘ കൺസപ്റ്റുമായി മൈജി ഫ്യൂച്ചർ എപ്പിക് ഷോറൂം കൊച്ചി മറൈൻ ഡ്രൈവിൽ പ്രവർത്തനമാരംഭിച്ചു. കൊച്ചി മറൈൻ ഡ്രൈവിൽ പുതിയ മൈജി ഫ്യൂച്ചർ എപ്പിക് ഷോറൂം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ.കെ. ഷാജി, മൈജിയുടെ ബ്രാൻഡ് അംബാസഡറും മഞ്ജു വാര്യർ, ആസിഫ് അലി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എംപി, മുഹമ്മദ് ഷിയാസ് എംഎൽഎ, കൊച്ചി മേയർ വി.കെ. മിനിമോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സാധാരണ ഷോപ്പിംഗിൽ നിന്ന് വ്യത്യസ്ഥമായി ഓരോ ഉത്പന്നവും എക്‌സ്പീരിയൻസ് ചെയ്ത് ഷോപ്പ് ചെയ്യാനുള്ള സൗകര്യമാണ് ഈ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. 35,000 സ്‌ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായി സജ്ജീകരിച്ച ഏറ്റവും വലിയ ഡിജിറ്റൽ ഗാഡ്ജറ്റ്സ് & ഹോം അപ്ലയൻസസ് ഷോറൂമാണിത്. കോഴിക്കോടിന് ശേഷം കേരളത്തിലെ രണ്ടാമത്തെ എപ്പിക് ഷോറൂമും. ആദ്യം ഷോറൂമിലെത്തിയ 500 പേർക്ക് ഏറ്റവും വലിയ വിലക്കുറവിൽ പ്രൊഡക്റ്റുകൾ സ്വന്തമാക്കാനുള്ള അവസരം, ഓരോ 10,000 രൂപയുടെ പർച്ചേസിനും 1,600 രൂപ ക്യാഷ്ബാക്ക്, ഓരോ മണിക്കൂറിലും പർച്ചേസ് ചെയ്തവരിൽനിന്ന് തിരഞ്ഞെടുത്ത 2 ഭാഗ്യശാലികൾക്ക് വിലയേറിയ സമ്മാനങ്ങൾ എന്നിവ മൈജി ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു.
ഷോപ്പിംഗ് എന്നത് ഇനി ഉൽപ്പന്നങ്ങൾ കണ്ടുനോക്കി വാങ്ങുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ഗാഡ്ജറ്റാകട്ടെ അപ്ലയൻസസ് ആകട്ടെ വാങ്ങാൻ ആഗ്രഹിക്കുന്നതെന്തും നേരിട്ട് പ്രവർത്തിപ്പിച്ചുനോക്കി, അതിന്റെ സാങ്കേതികവിദ്യയും സൗകര്യങ്ങളും സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കി, ആത്മവിശ്വാസത്തോടെ തിരഞ്ഞെടുക്കാൻ കഴിയുന്ന പുതിയൊരു ഷോപ്പിംഗ് സംസ്‌കാരമാണ് മൈജി ഫ്യൂച്ചർ എപ്പിക് കാഴ്ച്ച വെക്കുന്നതെന്ന്’ മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ. കെ. ഷാജി പറഞ്ഞു.
‘ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും പുതിയ ടെക്‌നോളജിയും വിപുലമായ കളക്ഷനുകളും ഒരൊറ്റ കുടക്കീഴിൽ ഒരുക്കിയിരിക്കുന്ന മൈജി ഫ്യൂച്ചർ എപ്പിക്, ഒരു സാധാരണ ഇലക്ട്രോണിക്‌സ് & ഹോം അപ്ലയൻസസ് ഷോറൂം മാത്രമല്ല, ടെക്‌നോളജിയെ അടുത്തറിഞ്ഞ് അനുഭവിക്കാൻ കഴിയുന്ന ഒരു അൾട്ടിമേറ്റ് എക്‌സ്പീരിയൻസ് ഹബ്ബും ആണിതെന്നും എകെ ഷാജി പറഞ്ഞു.

