മമ്മൂട്ടി നായകനാകുന്ന തെലുങ്ക് ചിത്രം യാത്ര ക്രിസ്മസ് റിലീസായി ഡിസംബര്‍ 21ന് തിയേറ്ററുകളിലെത്തും. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രം ജനുവരി 21ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വൈ.എസ്.ആറിന്റെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജന്മദിനമായതിനാലാണ് റിലീസ് ഡിംസബര്‍ 21ലേക്ക് മാറ്റിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മഹി രാഘവ് സംവിധാനം ചെയ്യുന്ന യാത്ര 70 എം. എം. പിക്ചേഴ്‌സിന്റെ ബാനറില്‍ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. സുഹാസിനി മണിരത്‌നം, റാവു രമേശ്, അനസൂയ ഭരദ്വാജ്, സച്ചിന്‍ ഖെഡേക്കര്‍, വിനോദ് കുമാര്‍ തുടങ്ങിവയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യന്‍ സൂര്യര്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *