താമരശേരി: താമരശേരി രാരോത്ത് ഗവ. മാപ്പിള സ്‌കൂളില്‍ നിര്‍മിച്ച 10 ഹൈടെക് ക്ലാസ് മുറികള്‍ കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി അധ്യക്ഷത വഹിച്ചു.

ജില്ലാപഞ്ചായത്ത് അംഗം എം.എ. ഗഫൂര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മൈമൂന ഹംസ, എ.പി. ഹുസൈന്‍, വസന്ത ചന്ദ്രന്‍, എ.പി. മൂസ, അബ്ദുള്‍ ഹഖ്, സോമന്‍ പിലാത്തോട്ടം, എ.പി. ഹുസൈന്‍, വി.ടി. അബ്ദുറഹിമാന്‍, പ്രധാനധ്യാപിക കെ. ഹേമലത, പിടിഎ പ്രസിഡന്റ് പി.കെ. അബ്ദുള്‍സലീം, സ്റ്റാഫ് സെക്രട്ടറി ടി. നൂറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *