കോഴിക്കോട്: കർക്കിടക മാസത്തിലെ ശരീരശുദ്ധീകരണത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി പ്രത്യേക ആയുർവേദ സുഖചികിത്സാ പാക്കേജുകൾ അവതരിപ്പിച്ച് തേങ്ങാപറമ്പത്ത് വെൽനസ്സ് റിട്രീറ്റ് സെന്റർ. (Thengaparambath Retreat) ‘കർക്കിടക ചികിത്സ’യ്ക്ക് അനുയോജ്യമായ ഈ സമയത്ത്, ശരീരത്തിന് ഉന്മേഷവും ആരോഗ്യവും വീണ്ടെടുക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ചികിത്സാരീതികളാണ് കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്.

അകലാപുഴയുടെ ശാന്തതയിൽ ആയുർവേദ സുഖചികിത്സ
കോഴിക്കോട് ജില്ലയിൽ വേഗത്തിൽ വളരുന്ന വിനോദസഞ്ചാര ഗ്രാമമായ ബദീർ മക്കടയിലെ ബദിരൂരിലാണ് അകലാപുഴയുടെ മനോഹര തീരത്തേക്ക് അഭിമുഖമായി ഈ വെൽനസ്സ് റിട്രീറ്റ് സെന്റർ സ്ഥിതി ചെയ്യുന്നത്.
കർക്കിടക മാസത്തിൽ ഉണ്ടാകുന്ന രോഗപ്രതിരോധ ശേഷിക്കുറവ് പരിഹരിക്കാനും ശരീരത്തിലെ ദോഷകോപങ്ങളെ അകറ്റാനും സഹായിക്കുന്ന പ്രകൃതിദത്ത ചികിത്സാരീതികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിദഗ്ദ്ധ ആയുർവേദ ഡോക്ടർമാരുടെയും പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകളുടെയും മേൽനോട്ടത്തിലാണ് സേവനങ്ങൾ നൽകുന്നത്.
കഴിഞ്ഞ ആറ് വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന റിട്രീറ്റ് സെന്ററിനോട് ചേര്‍ന്നാണ് ആധുനിക രീതിയില്‍ 6 മാസം മുന്‍പ് പഞ്ചകര്‍മ്മ സെന്റര്‍ ആരംഭിച്ചത്. ആയൂര്‍വ്വേദത്തില്‍ ബിരുദ-ബിരുദാനന്തര യോഗ്യതയുള്ള ഡോക്ടര്‍, 12 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള തെറാപ്പിസ്റ്റ്, വിദഗ്ധരായ ശുശ്രൂഷകര്‍ എന്നിവ പഞ്ചകര്‍മ്മ സെന്ററിന്റെ പ്രത്യേകതയാണ്.
അഭ്യംഗം, മുഖ അഭ്യംഗം, കിഴി, ഇലക്കിഴി, പൊടിക്കിഴി, നാരങ്ങകിഴി, സ്വേദനം, രാസ്‌നാദി തളം, ധൂമപാനം എന്നിത്യാദി ചികിത്സകളാണ് പഞ്ചകര്‍മ്മ സെന്ററിലൂടെ ലഭ്യമാവുന്നത്. കോഴിക്കോട് ജില്ലയിലെ ഹോംസ്‌റ്റേകളുടെ ഓര്‍ഗനൈസേഷനായ കേരള ഹാറ്റ്‌സിന്റെ ജില്ലാ ജന.സെക്രട്ടറിയായ രാജന്‍ തേങ്ങാ പറമ്പത്താണ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍. ഹോംസ്‌റ്റേയില്‍ മികച്ച താമസവും, ഹോംലിഫുഡും ലഭ്യമാണ്.
ബുക്കിംഗിന് 6238353067, 9349220050
മാര്‍ക്കറ്റിംഗ് ഫീച്ചര്‍

