കരുനാഗപ്പള്ളി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘സ്വച്ഛ് ഹി സേവ’ യജ്ഞത്തില്‍ മാതാ അമൃതാനന്ദമയും. യജ്ഞവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ 11ന് പ്രധാനമന്ത്രിയും മാതാഅമൃതാനന്ദമിയും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച ശേഷം അമ്മയും ശുചീകരണ പ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു.

ഇന്നലെ അമൃതാനന്ദമയി മഠത്തിലെ ദര്‍ശന ഹാളില്‍ ഒത്തുകൂടിയ ആയിരങ്ങളുടെ സാന്നിദ്ധ്യത്തിലാണ് അമ്മ പ്രധാനമന്ത്രിയുമായി ആശയ വിനിമയം നടത്തിയത്. പ്രധാനമന്ത്രിയുമായുള്ള അമ്മയുടെ സംവാദം അരമണിക്കൂറോളം നീണ്ടു. തുടര്‍ന്ന് അമ്മ അമൃതപുരിക്ക് സമീപമുള്ള കടല്‍ത്തീരം ശുചീകരിക്കാന്‍ പുറപ്പെട്ടു.

ശുചീകരണത്തിന് അമ്മ തയ്യാറായത് എല്ലാവരെയും അമ്പരപ്പിച്ചു. കൈയുറ ധരിച്ച് അമ്മയും ഭക്തരോടൊപ്പം ശുചീകരിണത്തിന് ഇറങ്ങുമെന്ന് മഠത്തിലെ സന്യാസിമാര്‍ പോലും കരുതിയില്ല. തുടര്‍ന്ന് ആയിരങ്ങള്‍ അമ്മയോടൊപ്പം ശുചീകരണത്തിന് തയ്യാറായി. കടല്‍ത്തീര ശുചീകരണത്തിന് ശേഷം ഭക്തര്‍ക്ക് ദര്‍ശനം നല്‍കാന്‍ അമ്മ ദര്‍ശന ഹാളിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *