ബോളിവുഡില്‍ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘തുമാരി സുലു’വിന്റെ തമിഴ് റീമേക്കായ ‘കാട്രിന്‍ മൊഴി’ ഒക്ടോബര്‍ 18ന് തിയേറ്ററുകളിലെത്തും. ജ്യോതികയാണ് ചിത്രത്തിലെ നായിക. പ്രേക്ഷക പ്രശംസ നേടിയ ‘മൊഴി’ എന്ന സിനിമയൊരുക്കിയ രാധാമോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ റേഡിയോ ജോക്കിയെയാണ് ജ്യോതിക അവതരിപ്പിക്കുക. വിദാര്‍ഥ് ജ്യോതികയുടെ ഭര്‍ത്താവിന്റെ വേഷത്തിലെത്തും. ലക്ഷ്മി മഞ്ജു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. യുവതാരം ചിമ്പു അതിഥി താരമായും എത്തും. ഭാസ്‌കര്‍, മനോബാല, മോഹന്‍ റാം, ഉമാ പദ്മനാഭന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. മഹേഷ് മുത്തുസാമി ഛായാഗ്രഹണവും എ.എച്ച്.കാഷിഫ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ബോഫ്റ്റ മീഡിയ വര്‍ക്‌സ് ലിമിറ്റഡിന്റെ ബാനറില്‍ ജി.ധനഞ്ജയന്‍, എസ്.വിക്രം കുമാര്‍, ലളിതാ ധനഞ്ജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *