ഫ്രൂട്ട് സലാഡില്‍ പുഴു: കൂള്‍ബാറിന്റെ ലൈസന്‍സ് റദ്ദാക്കി

ചീമേനി: കൂള്‍ബാറില്‍ നിന്നും വാങ്ങിയ ഫ്രൂട്ട് സലാഡില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വിഭാഗം പരിശോധന നടത്തി കൂള്‍ബാറിന്റെ ലൈസന്‍സ് റദ്ദാക്കി. ചീമേനി ടൗണില്‍ പ്രവര്‍ത്തിക്കുന്ന കൂള്‍ബാറില്‍ നിന്നും വാങ്ങിച്ച ഫ്രൂട്ട് സലാഡിലാണ് പുഴുക്കളെ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിലും പഞ്ചായത്തിലും പരാതി നല്‍കുകയായിരുന്നു.

വൃത്തിയില്ലാതെയാണ് കൂള്‍ബാര്‍ പ്രവര്‍ത്തിച്ചതെന്ന് ആരോഗ്യ വിഭാഗം പരിശോധനയില്‍ വ്യക്തമായതോടെയാണ് കടയുടെ ലൈസന്‍സ് റദ്ദു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *