വാഷിംഗ്ടണ്‍: പ്രശസ്ത ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ അമേരിക്കന്‍ പൗരത്വത്തിന്‍ അപേക്ഷിച്ചു. കനേഡിയന്‍ ഗായകനായ ബീബര്‍ ഇരട്ടപൗരത്വത്തിനായാണ് അപേക്ഷിച്ചിരിക്കുന്നത്. കാനഡയിലെ ഒന്റാറിയോയിലാണ് ബീബറുടെ ജനനം.

ഇരുപത്തിനാലുകാരനായ ബീബര്‍ 13ാം വയസു മുതല്‍ അമേരിക്കയിലാണ് താമസിക്കുന്നത്. കുടുംബത്തോടൊപ്പം അറ്റ്‌ലാന്‍ഡയില്‍ താമസിക്കാനാണ് ബീബറുടെ പുതിയ നീക്കം. നിലവില്‍ ലോസ് ആഞ്ചലസ്, ന്യൂയോര്‍ക്ക്, ഒന്റാറിയോ എന്നിവിടങ്ങളിലാണ് ബീബര്‍ ഒഴിവുസമയം ചെലവഴിക്കുന്നത്. അമേരിക്കയുമായി വലിയ ബന്ധമാണ് ബീബറിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *