മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശവുമായി ഡിവൈഎഫ്ഐ നേതാവ്, വിവാദം

തിരുവനനന്തപുരം: മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനം വൈകുന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഡി.വൈ.എഫ്‌.ഐ നേതാവ്.

ഡി.വൈ.എഫ്.ഐ തിരുവനന്തപുരം മുൻ ജില്ല സെക്രട്ടറിയും നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ വി. അനൂപ് നടത്തിയ പരാമർശമാണ് വിവാദമായത്. ഫിഷറീസ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂറിനെ വിടാതെ മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്താൻ രണ്ടു ക്രിസ്ത്യൻ മന്ത്രിമാരെ വിട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം.

‘ഈ പറയുന്ന മത്സ്യത്തൊഴിലാളികൾ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ളവരാണ്. അതുകൊണ്ട് അവിടേക്ക് പോകേണ്ടത് രണ്ടു ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട മന്ത്രിമാരാണെന്ന തെറ്റായ ധാരണക്ക് ഉടമയായ, ഇത്ര നെറികെട്ട, ചെറ്റയായ ഒരു മുഖ്യമന്ത്രിയാണ് ഇന്ന് കേരളത്തിൽ അധികാരത്തിലിരിക്കുന്നത്, ഒരു സംശയവും വേണ്ട’ -എന്നായിരുന്നു അനൂപിന്‍റെ പരാമർശം. എം.ജി റോഡ് ഉപരോധിച്ചുകൊണ്ട് സെക്രട്ടേറിയറ്റിനു മുന്നിലാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചത്.

മുതലപ്പൊഴിയില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ മന്ത്രി സി.പി. ജോണ്‍ നേരിട്ടുകണ്ടിരുന്നു. നിലവിലെ തിരച്ചില്‍ മന്ദഗതിയിലാണെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് സി.പി. ജോണ്‍ നേരിട്ടെത്തി ആശ്വാസമേകിയത്. ഷിജിന്റെ കുടുംബത്തിനുള്ള സര്‍ക്കാര്‍ സഹായത്തിന്റെ കാര്യം വരുന്ന ബുധനാഴ്ച ചേരുന്ന കാബിനറ്റ് യോഗത്തില്‍ തീരുമാനിക്കുമെന്ന ഉറപ്പും മന്ത്രി നല്‍കി.

ഷിജിനെ കാണാതായി ഏഴുദിവസം പിന്നിട്ട വേളയിലാണ് മന്ത്രിയുടെ ഇടപെടല്‍. ജൂലൈ 31ന് മുതലപ്പൊഴിയില്‍ വള്ളംമറിഞ്ഞ് അഞ്ചുപേരാണ് അപകടത്തില്‍ പെട്ടത്. മൂന്നുപേര്‍ നീന്തി രക്ഷപെട്ടു. ഷിജിനൊപ്പം കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *