മലപ്പുറത്ത് ചോറുവിളമ്പുന്ന തവികൊണ്ട് മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു

മലപ്പുറം: വാക്കുതർക്കത്തെത്തുടർന്ന് അച്ഛനെ മകൻ ചോറുവിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ചുകൊന്നു. തിരൂർ തെക്കനന്നാരയിലെ കുഴിപ്പയിൽ വേലായുധ(65) നാണ് മരിച്ചത്. മകൻ ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകൻ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

പരിക്കേറ്റ വേലായുധനെ തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു. ഉണ്ണികൃഷ്ണനും വേലായുധനും മാത്രമാണ് ടാർപോളിൻകൊണ്ട് മറച്ച ഷെഡിൽ താമസിച്ചുവന്നത്. ഭാര്യ: രാധ. മറ്റു മക്കൾ: ജിതേഷ്, ജീന.

Leave a Reply

Your email address will not be published. Required fields are marked *