തളിപ്പറമ്പില്‍  പുതിയ വലിയ മൈജി  ഫ്യൂച്ചര്‍ ഷോറൂം വരുന്നു.  ഉദ്ഘാടനം ഓഗസ്റ്റ് 13 വ്യാഴാഴ്ച

ചരിത്രവും പാരമ്പര്യവും കൈകോര്‍ക്കുന്ന തളിപ്പറമ്പില്‍ പുതിയ  മൈജി ഫ്യൂച്ചര്‍ ഷോറൂം വരുന്നു. ഡിജിറ്റല്‍ ഗാഡ്ജറ്റ്സിനൊപ്പം ഹോം & കിച്ചണ്‍ അപ്ലയന്‍സസും ലഭിക്കുന്ന ഈ ഫ്യൂച്ചര്‍ ഷോറൂം ഓഗസ്റ്റ് 13 വ്യാഴാഴ്ച രാവിലെ 10:00 ന് പ്രശസ്ത സിനിമാതാരം ഹണി റോസ് ഉദ്ഘാടനം ചെയ്യും. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചര്‍  ഷോറൂമില്‍ , ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. തളിപ്പറമ്പ് മൈജി ഷോറൂമിന്  ലഭിച്ച മികച്ച ജനപിന്തുണയാണ് ഇങ്ങനെ ഒരു ഫ്യൂച്ചര്‍ ഷോറൂം തുറക്കാന്‍ പ്രചോദനമായത്.

ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയാണ് മൈജി തളിപ്പറമ്പിന് സമ്മാനിക്കുന്നത്. വമ്പന്‍ ഉദ്ഘാടന ദിന ഓഫറുകള്‍ക്കൊപ്പം മൈജി ഓണം മാസ്സ് ഓണം സീസണ്‍ 4 സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു.  ബമ്പര്‍ സമ്മാനം ബി എം ഡബ്ള്യു  കാര്‍,  ലക്കി ഡ്രോയിലൂടെ  20 കാര്‍, 25 സ്‌കൂട്ടര്‍, 1 ലക്ഷം രൂപ വീതം 100 പേര്‍ക്ക് കാഷ് പ്രൈസ് , 50 പേര്‍ക്ക്  ഇന്റര്‍നാഷണല്‍ ട്രിപ്പ് ഇതിന് പുറമെ ഉറപ്പായ സ്‌ക്രാച്ച് & വിന്‍ സമ്മാനങ്ങള്‍ ഉള്‍പ്പെടെ ആകെ 30 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് മൈജി ഓണം ഓഫറിലൂടെ നല്‍കുന്നത്. ഈ സമ്മാനങ്ങള്‍ക്ക് പുറമെ ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ നല്‍കുന്ന സ്‌പെഷ്യല്‍ ഓണം ഓഫറുകളും ഫിനാന്‍സ് സ്ഥാപനങ്ങള്‍ നല്‍കുന്ന ഓഫറുകളും കൂടി ചേരുമ്പോള്‍ ഓഫര്‍ മൂല്യം ആകെ 30 കോടി രൂപ കടക്കും.

ഇതുവരെ കാണാത്ത  ഉല്‍പന്നനിര, ഒറിജിനല്‍ പ്രൊഡക്റ്റ്സ്,  മികച്ച കസ്റ്റമര്‍ കെയര്‍, മൈജിയുടെ ആകര്‍ഷകമായ മൂല്യവര്‍ധിത സേവനങ്ങള്‍ എന്നിവയിലൂടെ കംപ്ലീറ്റ് ഷോപ്പിംഗ് ആഘോഷത്തിന്റെ ഫ്യൂച്ചറാണ് തളിപ്പറമ്പ് മൈജി  ഫ്യൂച്ചര്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്. ടീവി  , ഫ്രിഡ്ജ് , വാഷിങ് മെഷീന്‍സ് , ഏ സി  തുടങ്ങിയ  ഹോം   അപ്ലയന്‍സസ്, മിക്സി , ഓവന്‍ പോലുള്ള കിച്ചണ്‍  അപ്ലയന്‍സസ് , ഫാന്‍ , അയണ്‍ ബോക്സ്, വാട്ടര്‍ ഹീറ്റര്‍, വാട്ടര്‍ പ്യൂരിഫയര്‍, വാക്വം ക്ലീനര്‍   പോലുള്ള സ്മോള്‍ അപ്ലയന്‍സസ്, മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ് , ലാപ്ടോപ്പ്, സ്മാര്‍ട്ട് വാച്ച്  എന്നീ ഡിജിറ്റല്‍ ഗാഡ്ജറ്റ്സ്, ഇയര്‍ ബഡ് , ഹോം തീയറ്റര്‍, സൗണ്ട് ബാര്‍ പോലുള്ള അക്സെസ്സറീസ് ഗ്ലാസ് & ക്രോക്കറി ഐറ്റംസ്, പേഴ്സണല്‍ കെയര്‍ ഐറ്റംസ്,  സീ സീ ടീവി സെക്യൂരിറ്റി ക്യാമറ, കസ്റ്റമൈസ്ഡ് ഡെസ്‌ക്ടോപ്പ്, ഇന്‍വെര്‍ട്ടര്‍ & ബാറ്ററി കോംബോ എന്നിങ്ങനെ എല്ലാ ഉല്പന്നങ്ങളുടേയും  വലിയ നിരകള്‍ ഇവിടെ കണ്ടെത്താം.

150  ലധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി  ഡിജിറ്റല്‍ ഗാഡ്ജറ്റ്സ്  & ഹോം  അപ്ലയന്‍സസ് മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയില്‍ സെയില്‍സ് & സര്‍വ്വീസ് നെറ്റ് വര്‍ക്കാണ് മൈജി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍ എന്നിവ  വില്‍ക്കുന്നതും മൈജി തന്നെയാണ്. ബ്രാന്‍ഡുകളില്‍ നിന്ന് ഉല്പന്നങ്ങള്‍ നേരിട്ട്  ബള്‍ക്ക് ആയി പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്‍കാന്‍ മൈജിക്ക് കഴിയുന്നു. ഇതേ നേട്ടങ്ങള്‍ എല്ലാം തന്നെ ഇനി തളിപ്പറമ്പ് മൈജി ഫ്യൂച്ചര്‍ ഷോറൂമിലും ലഭിക്കും.

ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാന്‍ മൈജിയുടെ  അതിവേഗ ഫിനാന്‍സ് സൗകര്യമായ മൈജി സൂപ്പര്‍ ഇ എം ഐ,  ഗാഡ്ജറ്റ്സിനും അപ്ലയന്‍സസിനും വാറന്റി പിരിയഡ് കഴിഞ്ഞാലും  അഡീഷണല്‍  വാറന്റി നല്കുന്ന മൈജി  എക്സ്ട്രാ  വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക അല്ലെങ്കില്‍  ഫംഗ്ഷന്‍ തകരാറിലാകുന്ന എന്ത് സംഭവിച്ചാലും സംരക്ഷണം നല്‍കുന്ന മൈജി  പ്രൊട്ടക്ഷന്‍ പ്ലാന്‍ , പഴയത്  മാറ്റി പുത്തന്‍ എടുക്കാന്‍  മൈജി  എക്സ്ചേഞ്ച് ഓഫര്‍ ,  ആപ്പിള്‍   ഉള്‍പ്പെടെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും വിദഗ്ദ്ധ റിപ്പയര്‍  & സര്‍വ്വീസ്  നല്‍കുന്ന മൈജി  കെയര്‍ എന്നിങ്ങനെ മൈജി  നല്‍കുന്ന എല്ലാ സേവനങ്ങളും ഇനി തളിപ്പറമ്പ് മൈജി ഫ്യൂച്ചര്‍   ഷോറൂമില്‍  ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. തളിപ്പറമ്പ് കപ്പാലത്താണ് ഈ ഷോറൂം വരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *