കൊച്ചി: നടന്‍ ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു. കൊച്ചിയിലെ പാലാരിവട്ടത്തെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതം മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ കെ.ജി ഡാനിയേല്‍- അന്നമ്മ ദമ്പതികളുടെ മകനായാണ് ജനനം. പഴശ്ശി രാജ, ട്വെന്റി -20, നസ്രാണി, തുറുപ്പു ഗുലാന്‍, പട്ടാളം, C.I.D. മൂസ, ഒരു വടക്കന്‍ വീരഗാഥ, നാടോടിക്കാറ്റ് തുടങ്ങി 500 ലധികം സിനിമകളില്‍ അഭിനയിച്ചു. രണ്ട് സിനിമകള്‍ സംവിധാനം ചെയ്തു. ഒരു സ്‌നേഹ ഗാഥ, മിസ്റ്റര്‍ പവനായി എന്നീ ചിത്രങ്ങളാണ് സംവിധാനം ചെയ്തത്.

പട്ടാളജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.പ്രമീളയാണ് ഭാര്യ. മകന്‍ രവി.

Leave a Reply

Your email address will not be published. Required fields are marked *