ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ആരോഗ്യസ്ഥിതി മോശമാണെന്ന് കാട്ടിയാണ് 54 കാരനായ അജയ് മാക്കന്‍ രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് അയച്ചത്. രാജി കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ സ്വീകരിച്ചിട്ടില്ല.

ചികിത്സയ്ക്ക് വിദേശത്തേക്ക് പോകുന്നതിന് മുന്നോടിയായാണ് മാക്കന്‍ രാജിവെക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ആഴ്ച തന്റെ രാജിക്കാര്യത്തെക്കുറിച്ച് ഇദ്ദേഹം രാഹുല്‍ ഗാന്ധിക്ക് സൂചനകള്‍ നല്‍കിയിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

2015 ല്‍ അരവിന്ദ് സിങ് ലവ്‌ലിക്ക് പകരമായാണ് അജയ്മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം നേരിട്ടതിനെ തുടര്‍ന്ന് രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *