സി.ജെ.പി നേതാവ് അഭിജീത് ദിപ്കെക്കെതിരെ വി.ടി. ബൽറാം: ‘ഓവറാക്കി ചളമാക്കരുത് എന്ന് ഈയാംപാറ്റകളോട് പറയേണ്ടി വരുന്നത് ഇതൊക്കെ കാണുമ്പോഴാണ്’

പാലക്കാട്: കേരളത്തിൽ പിണറായി വിജയൻ സർക്കാറിന്റെ പരാജയത്തിന് പിന്നിലും എസ്.ഐ.ആറിന് പങ്കുണ്ടെന്ന കോ​ക്രോച്ച് ജനത പാർട്ടി (സി.ജെ.പി) നേതാവ് അഭിജീത് ദിപ്കെയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് വി.ടി. ബൽറാം എൽ.എൽ.എ. ഓവറാക്കി ചളമാക്കരുത് എന്ന് ഈ ടൈപ്പ് ഈയാംപാറ്റകളോട് പറയേണ്ടി വരുന്നത് ഇതൊക്കെ കാണുമ്പോഴാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പ്രതികരിച്ചു.

‘കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ അടപടലം തോറ്റതെങ്ങനെയാണെന്ന് പിണറായി വിജയന്റെ സ്വന്തം പാർട്ടി ബ്രാഞ്ച് മുതൽ സംസ്ഥാന തലം വരെ വിശദമായി ചർച്ച ചെയ്ത് കണ്ടെത്തിയിട്ടുണ്ട്. അവർക്ക് സംഭവിച്ച തെറ്റുകൾ കുറെയൊക്കെ അവർ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഏതാണ്ടൊക്കെയോ തെറ്റുതിരുത്തലുകളും അവർ തന്നെ നടത്തുന്നുണ്ടെന്ന് പറയപ്പെടുന്നു. അപ്പോഴാണ് ഇന്നലെവരെ അമേരിക്കയിലായിരുന്ന ഇദ്ദേഹത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങൾ.

കേരളത്തിൽ എസ്.ഐ.ആർ നടന്ന സമയത്ത് പിണറായി വിജയന്റെ പാർട്ടിയായിരുന്നു അധികാരത്തിൽ. അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ മുതലുള്ള ഉദ്യോഗസ്ഥരെല്ലാം പിണറായി സർക്കാർ പ്രത്യേകം തെരഞ്ഞുപിടിച്ച് നിയോഗിച്ചവരുമായിരുന്നു. അന്നത്തെ പ്രതിപക്ഷമായിരുന്നു പല വീഴ്ചകളും ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷത്തിന്റെ നിതാന്ത ജാഗ്രതയിലും നിരന്തര ഇടപെടലിലുമായിരുന്നു കേരളത്തിലെ എസ്.ഐ.ആർ താരതമ്യേനെ ഭേദപ്പെട്ട രീതിയിൽ പൂർത്തീകരിച്ചത്. അതിന്റെ ഗുണമാണ് നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.

Also Read | വിനോദസഞ്ചാരത്തിനായി കൊച്ചിയിലെത്തി കേരളത്തെ സംബന്ധിച്ച് വിദ്വേഷ പരാമർശം നടത്തിയ കേസിൽ പ്രധാനമന്ത്രിയോടും അമിത് ഷായോടും സഹായഭ്യയർഥനയുമായി യൂടൂബർ അമൃത് സിങ് ഡാരന്‍

chemmannur advt in evening kerala news
bmh300x300
myinfo
watsap advt
Advertisement

എസ്.ഐ.ആറിന് മുമ്പ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വോട്ടർപട്ടിക വച്ചുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 60 ശതമാനത്തിലേറെ തദ്ദേശസ്ഥാപനങ്ങളിൽ ഭരണം പിടിച്ചത് യുഡിഎഫാണ് എന്നതും മറക്കരുത്. അതായത് പത്ത് വർഷത്തെ ദുർഭരണത്തിൽ പൊറുതിമുട്ടിയ കേരള ജനതയാണ് പിണറായി വിജയനേയും പാർട്ടിയേയും 2021ന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ആവർത്തിച്ച് തോൽപ്പിച്ചു പോന്നത്. അതൊന്നും വേറെ ഏതെങ്കിലും കണക്കിൽ കൊണ്ടുവന്ന് കെട്ടാൻ ഒരു പാറ്റപ്പാർട്ടിയും വൃഥാശ്രമം നടത്തണ്ട.

പിന്നെ 2024ൽ ഇന്ത്യയിൽ ബിജെപിയുടെ ഭൂരിപക്ഷം കുറച്ചതിൽ പിണറായി വിജയന്റെ പങ്കുമുണ്ടത്രേ! ആലത്തൂർ ലോകസഭ മണ്ഡലത്തിൽ മാത്രമാണ് പിണറായി വിജയന്റെ മുൻകൈയ്യിൽ പാർട്ടിക്ക് ഒരു എംപിയെ വിജയിപ്പിക്കാൻ കഴിഞ്ഞത് എന്നത് ഈ പാറ്റകൾക്ക് അറിയാത്തതാണോ? കേരളത്തിന് പുറത്ത് എവിടെയും, സിപിഎം മത്സരിക്കുന്ന സീറ്റുകളിലടക്കം, പിണറായി വിജയൻ ഒരു പ്രചരണ പരിപാടിക്ക് പോലും പോയിട്ടില്ലെന്നത് അന്ന് തന്നെ ചർച്ചയായിരുന്നല്ലോ. കേരളത്തിലെ പോളിങ്ങിന് ശേഷം അന്നത്തെ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി നേരെ പോയത് വിദേശയാത്രക്കാണ്.

വിവിധ സംസ്ഥാനങ്ങളിൽ നടന്ന എസ്.ഐ.ആറിലെ ഗുരുതരമായ തട്ടിപ്പുകൾക്കെതിരെ വസ്തുനിഷ്‌ഠമായ ആരോപണങ്ങളുയർത്തി രാഹുൽ ഗാന്ധിയും മുഖ്യധാരാ പ്രതിപക്ഷവും ‘വോട്ട് ചോരി’ പോരാട്ടവുമായി മുന്നോട്ടു പോകുമ്പോൾ പുത്തൻകൂറ്റുകാരായ ഇത്തരം ഈയാംപാറ്റകളുടെ സെൽഫ് ഗോളുകൾ യഥാർത്ഥ വിഷയത്തെ ദുർബലപ്പെടുത്തുകയാണ്. പറയാതെ വയ്യ’ -വി.ടി. ബൽറാം പറഞ്ഞു.

Also Read | എംഎൽഎ​യെ കൂവിവിളിച്ചു, ഓഫിസ് ജീവനക്കാരനെ വളഞ്ഞിട്ടുതല്ലി; വി. കുഞ്ഞികൃഷ്ണൻ പ​ങ്കെടുത്ത പരിപാടി അലങ്കോലമാക്കി സി.പി.എം

Advertisement

വോട്ടർപട്ടിക തീവ്രപരിഷ്‍കരണത്തിലൂടെ നിരവധി പേരെ ​ഒഴിവാക്കിയതിനെതിരെ കോക്രോച്ച് ജനത പാർട്ടിയും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും ബംഗളൂരുവിൽ സംഘടിപ്പിച്ച പ്രക്ഷോഭത്തെ അഭിസംബോധന ചെയ്യവേയാണ് അഭിജീത് ദിപ്കെ കേരളത്തിലെ ഇടതുതോൽവിയെ കുറിച്ച് പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *