അതിഥി അധ്യാപക ഒഴിവിലേക്ക് താത്കാലിക നിയമനം

പെരിന്തൽമണ്ണ പി.ടി.എം സര്‍ക്കാര്‍ കോളേജിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകന്റെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
കോളേജ് വിദ്യാഭ്യാസ വകുപ്പിൻ്റെ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതും യു.ജി.സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ രണ്ടിന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ വച്ച് വാക്ക്-ഇൻ ഇൻ്റർവ്യൂ നടത്തും.
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോണ്‍: 04933 227370, 9188900199.

Leave a Reply

Your email address will not be published. Required fields are marked *