ന്യൂഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം ലഭിച്ചു. രാജ്യസഭ ബില്ല് പാസാക്കാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ്. മുത്തലാഖ് ചൊല്ലിയാല്‍ മൂന്നു വര്‍ഷം വരെ തടവു ലഭിക്കും.

കുറ്റാരോപിതരായ പുരുഷന്‍മാര്‍ക്ക് ജാമ്യം നല്‍കുന്നതിനുള്ള വകുപ്പ് കൂടി ബില്ലില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു.

മുത്തലാഖ് വഴി വിവാഹമോചനം നടത്തിയാല്‍ ഭര്‍ത്താവിന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഭര്‍ത്താക്കന്മാര്‍ക്ക് ജാമ്യം അനുവദിക്കണമെന്നത് പ്രതിപക്ഷത്തിന്റെ ആവശ്യമായിരുന്നു. ജാമ്യം നല്‍കാന്‍ മജിസ്‌ട്രേറ്റിന് അധികാരമുണ്ടാകും. ജീവനാംശം ആവശ്യപ്പെട്ട് ഭാര്യയ്ക്ക് മജിസ്‌ട്രേറ്റിനെ സമീപിക്കാം. പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണാവകാശവും ഭാര്യയ്ക്ക് ആവശ്യപ്പെടാം തുടങ്ങിയ വ്യവസ്ഥകളെല്ലാം ബില്ലില്‍ പരാമര്‍ശിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *